നെടുമങ്ങാട്∙ നെടുമങ്ങാട് സിപിഎം, എസ്‌ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ. ഇന്നലെ രാത്രി രണ്ട് ആംബുലൻസുകൾക്കു നേരെ ആക്രമണമുണ്ടായി. എസ്‌ഡിപിഐയുടെയും ഡിവൈഎഫ്ഐയുടെയും ആംബുലൻസുകളാണ് തകർത്തത്.
- Also Read കഴക്കൂട്ടം ബലാത്സംഗം: ക്രൂരകൃത്യത്തിനു മുമ്പ് പ്രതി മോഷണവും നടത്തി, ഇന്ന് തെളിവെടുപ്പ്
ഇന്നലെ രാത്രിയോടെ അഴീക്കോടു വച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു മർദനമേറ്റിരുന്നു. എസ്‌ഡിപിഐക്കാരാണു മർദിച്ചതെന്നു സിപിഎം ആരോപിച്ചു. ഇതിനു പിന്നാലെ എസ്‌ഡിപിഐയുടെ ആംബുലൻസിന്റെ ചില്ലുകൾ അടിച്ചു തകർക്കുന്ന സംഭവമുണ്ടായി. സമീപത്തെ കാറിന്റെ ചില്ലും തകർത്തിരുന്നു. സിപിഎം പ്രവർത്തകരാണ് ഇതു ചെയ്തതെന്ന് എസ്‌ഡിപിഐ ആരോപിച്ചു.
- Also Read ‘വീട്ടുകാർ എന്തു തെറ്റു ചെയ്തു?’ ഷാഫിയെ സിപിഎം ‘ടാർഗറ്റ്’ ചെയ്യുന്നത് എന്തുകൊണ്ട്? രാഷ്ട്രീയം യുദ്ധക്കളമാകുമ്പോൾ മുന്നണിമര്യാദകളും മായുന്നോ?
തുടർന്നാണു നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചു. സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ രാവിലെ നെടുമങ്ങാട് പ്രതിഷേധ പ്രകടനം നടത്തി. English Summary:
CPM and SDPI Workers Clash in Nedumangad: Nedumangad Clash erupts between CPM and SDPI workers, resulting in ambulance attacks. The conflict escalated following an alleged assault on a CPM branch secretary, leading to retaliatory actions and property damage in Nedumangad, Kerala. |