കാൻപുർ ∙ ഉത്തർപ്രദേശിലെ ഫത്തേപൂരിലെ പടക്ക മാർക്കറ്റില്‍ വൻ തീപിടുത്തം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. 65 ലധികം കടകളും നിരവധി ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
- Also Read കഴക്കൂട്ടം ബലാത്സംഗം: ലോറി ഡ്രൈവർ തിരുവനന്തപുരത്ത് എത്തിയത് ജോലിയുടെ ഭാഗമായി, കുറ്റം സമ്മതിച്ചു
ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് മാർക്കറ്റിലെ ഒരു പടക്ക കടയിൽ തീപിടുത്തുമുണ്ടായത്. പിന്നാലെ അടുത്തുള്ള മറ്റു പടക്ക കടകളിലേക്ക് തീപടരുകയും വലിയ സ്ഫോടനത്തോടെ തീ ആളി കത്തുകയും ചെയ്തു. പിന്നാലെ അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുകയായിരുന്നു. എന്നാൽ സംഭവസ്ഥലത്ത് നിന്നും 200 മീറ്റർ മാത്രം അകലെ അഗ്നിരക്ഷാ കേന്ദ്രം ഉണ്ടായിട്ടും ഏകദേശം 20 മിനിറ്റിന് ശേഷമാണ് സംഘം സ്ഥലത്തെത്തിയതെന്ന് കച്ചവടക്കാരും കടയുടമകളും ആരോപിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
- Also Read രാജാവിനു പോലും പിഴയിട്ട ‘ക്ഷേത്ര കോടതി’; മോഷണം തെളിഞ്ഞാൽ വധശിക്ഷ ഉറപ്പ്; ഇന്നും ഒരു ദിവസത്തെ ഉത്സവം കോടതി വക
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DubeyKaushambi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Major Fire Erupts in Uttar Pradesh Firecrackers Market: Fire accident in Uttar Pradesh\“s Fatehpur firecrackers market caused significant damage. The incident resulted in several injuries and destroyed numerous shops and vehicles, prompting an investigation to determine the cause. |