മട്ടന്നൂർ ∙ ബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ന്യൂ മാഹി സ്വദേശി പെരിങ്ങാടി യു.കെ. റിഹാബ് (31) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും സ്വകാര്യ ബസിൽ വരുമ്പോൾ പാലോട്ടുപള്ളി ടൗണിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാൾ സ്ഥിരമായി ലഹരി മരുന്നു കടത്താറുണ്ടെന്ന് മട്ടന്നൂർ പൊലീസ് പറഞ്ഞു.  
  
 -  Also Read  പ്രണയം തകർന്നു, സംസാരിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തി, പിന്നാലെ തർക്കം; കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു   
 
    
 
കഴിഞ്ഞ വർഷവും ഇയാൾ ലഹരി മരുന്നുമായി പിടിയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ സബ് ഇൻസ്പെക്ടർ സി.പി. ലിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിൽ ഒന്നരലക്ഷത്തിലധികം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു.  
  
 -  Also Read   ഓർഡറുകള്‍ നിർത്തിവച്ചു? സ്വർണത്തേക്കാൾ വേഗത്തിൽ കുതിച്ച് ഈ ലോഹങ്ങളുടെ വില: പണയം വയ്ക്കാനാകില്ല, എന്നിട്ടും നിക്ഷേപം കുതിക്കാൻ കാരണം...   
 
   English Summary:  
MDMA bust in Mattannur leads to arrest: A 31-year-old man, Rihab, was apprehended with 50 grams of MDMA. The seized drugs are estimated to be worth over 150,000 rupees. |