ബെംഗളൂരു ∙ പ്രണയ നൈരാശ്യത്തെ തുടർന്ന് ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ നടുറോഡിൽ യുവാവ് കൊലപ്പെടുത്തി. ബിഫാം വിദ്യാർഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു മന്ത്രി മാളിനു പിന്നിലായി റെയില്‍വെ ട്രാക്കിനു സമീപത്തെ റോഡിലാണ് കൊലപാതകം നടന്നത്. കത്തി പലതവണ കഴുത്തിൽ കുത്തിയിറക്കിയ ശേഷം പ്രതി വിഗ്നേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.   
  
 -  Also Read  വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം; സ്നേഹം നടിച്ച് അനസ്തീസിയ നൽകി, ഡോക്ടർ ഭാര്യയെ കൊന്നത് ഏറെനാളത്തെ ആസൂത്രണത്തിൽ   
 
    
 
ഇന്ന് രാവിലെ ഏഴ് മണിക്കാണു പരീക്ഷയ്ക്കായി യാമിനി പ്രിയ വീട്ടിൽ നിന്ന് ഇറങ്ങിയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വിഗ്നേഷ്, യാമിനിയെ ബൈക്കിൽ പിന്തുടരുകയായിരുന്നു. പിന്നാലെ, പ്രണയം നിരസിച്ചതിന്‍റെ പകയിൽ വിഗ്നേഷ് കയ്യിൽ കരുതിയ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീറാംപുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.   
  
 -  Also Read   രാഷ്ട്രീയത്തിലേക്ക് ‘ഉദയ് അവറുകളുടെ പുള്ള’; അജ്ഞാതവാസം കഴിഞ്ഞു! അഭിനയം പഠിച്ച് ഇൻപനിധി, വഴി മാരി സെൽവരാജ് സിനിമ?   
 
    
 
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കുന്നതിനുമുമ്പ് പ്രതി, യാമിനിയുടെ കണ്ണുകളിൽ മുളകുപൊടി വിതറിയതായി സംശയിക്കുന്നുണ്ട്. യാമിനിയുടെ കഴുത്തിൽ നിന്നും മുഖത്ത് നിന്നും ഗുരുതരമായ രക്തസ്രാവം ഉണ്ടായതിനാൽ ഉടൻ തന്നെ മരിച്ചു. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷി മൊഴികൾ എടുക്കുകയുമാണെന്നും പൊലീസ് അറിയിച്ചു. English Summary:  
Bengaluru Student Murdered Over Love Rejection: Bengaluru murder case involves the tragic death of a student, Yamini Priya, due to unrequited love.  |