തിരുവനന്തപുരം ∙ അമ്പൂരിയില്‍ കൂണ്‍ കഴിച്ച് രണ്ട് ആദിവാസി കുടുംബങ്ങളിലെ ആറു പേര്‍ ആശുപത്രിയില്‍. ഇവരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരതരമായതിനെ തുടര്‍ന്ന് രണ്ടു പേരെ ഐസിയുവിലേക്കു മാറ്റി. കാട്ടില്‍നിന്നു ശേഖരിച്ച കൂണ്‍ കഴിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
- Also Read വളവിൽ ബൈക്ക് മറിഞ്ഞു, എതിരെ വന്ന ബസിനടിയിലേക്കു തെറിച്ചുവീണു; യുവാവിന് ദാരുണാന്ത്യം – വിഡിയോ
അമ്പൂരി സെറ്റില്‍മെന്റില്‍ താമസിക്കുന്ന മോഹന്‍ കാണി, ഭാര്യ സാവിത്രി, മകന്‍ അരുണ്‍, ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. English Summary:
Tribal People Hospitalized After Eating Mushrooms: Mushroom poisoning has led to the hospitalization of six people from two tribal families in Amboori. They are currently receiving treatment at a medical college hospital, with two individuals in intensive care. |