വാഷിങ്ടൻ∙ ഹമാസുമായി തന്റെ ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ചെന്നും അവർ ആയുധം ഉപേക്ഷിക്കുമെന്നുറപ്പു നൽകിയെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ആയുധം ഉപേക്ഷിക്കണമെന്ന കരാറിൽനിന്നു ഹമാസ് പിന്നോട്ടുപോയതായി പ്രചരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് ആയുധം ഉപേക്ഷിക്കും. ഇല്ലെങ്കിൽ അവരെ ഞങ്ങൾ നിരായുധരാക്കും. അത് അതിവേഗവും ചിലപ്പോൾ ആക്രമാസക്തവുമായി ചെയ്യേണ്ടി വന്നേക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.  
  
 -  Also Read  ഹർകീവിൽ റഷ്യയുടെ കനത്ത ബോംബിങ്; യുഎസ് സഹായം തേടി സെലെൻസ്കി   
 
    
 
അതേസമയം, കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹ കൈമാറ്റം വൈകുന്നുവെന്നും സമയബന്ധിതമായി വിട്ടുനൽകിയില്ലെങ്കിൽ ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ വൈകിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി.  English Summary:  
Donald Trump: Hamas Will Be Disarmed, Violently If Needed |