തിരുവനന്തപുരം∙ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അസി. എന്‍ജിനീയര്‍ സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സ്വര്‍ണം പൊതിഞ്ഞ ദ്വരപാലകശില്‍പം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടുമ്പോള്‍ ചെമ്പുപാളി എന്നു രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി. അക്കാലത്തുണ്ടായിരുന്ന വിരമിച്ച ജീവനക്കാരോടു വിശദീകരണം തേടാനും ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. 10 ദിവസത്തിനുള്ളില്‍ ഇവര്‍ മറുപടി നല്‍കണം. വിവാദവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരുന്ന മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.  
  
 -  Also Read  ‘ആചാരങ്ങളേയും ക്ഷേത്രവിശ്വാസങ്ങളേയും തകര്‍ക്കാനുള്ള ഗൂഢശ്രമം, സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കണം’ : പി.എസ്.പ്രശാന്ത്   
 
    
 
സുനിൽ കുമാറിന്റെ പേര് പ്രതിപ്പട്ടികയിൽ  വന്നതോടെയാണ് നടപടി. നേരത്തേ പുറത്ത് വന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് അടക്കം ഇന്നത്തെ യോഗം ചർച്ച ചെയ്‌തു. സുനിൽ കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. പ്രതിപട്ടികയിൽ ഉൾപ്പെടുന്നവരിൽ രണ്ട് പേരാണ് ഇപ്പോഴും സർവീസിൽ തുടരുന്നത്. നേരത്തേ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എൻജിനീയർ കെ.സുനിൽ കുമാറിനെയും സസ്പെൻഡ് ചെയ്‌തത്.  
  
 -  Also Read  ‘ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പൂർത്തിയാകട്ടെ, ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാം’   
 
   English Summary:  
Sabarimala Gold Plating Controversy: Travancore Devaswom Board suspends assistant engineer amid gold plating irregularities.  |