LHC0088 • 2025-10-14 12:50:59 • views 969
മൂന്നാർ ∙ ജാർഖണ്ഡിൽ 3 പൊലീസ് ഉദ്യോഗസ്ഥർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ എൻഐഎ സംഘം മൂന്നാറിൽനിന്ന് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി സഹൻ ടുട്ടി ദിനബു (30) ആണ് ഇന്നലെ രാത്രിയിൽ പിടിയിലായത്. ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയ്ക്കൊപ്പം ജോലി ചെയ്തു വരികയായിരുന്നു. എൻഐഎ റാഞ്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണു പിടികൂടിയത്. 2021ൽ നടന്ന സ്ഫോടനക്കേസിലെ 33-ാമത്തെ പ്രതിയാണ് ഇയാളെന്നു പൊലീസ് അറിയിച്ചു. English Summary:
NIA Arrests Bomb Blast Accused in Munnar: NIA Arrested Sahan Tuti, the accused in the Jharkhand bomb blast case, from Munnar. He was working at Gudaravila Estate with his wife when he was apprehended by the NIA team from Ranchi. |
|