deltin33                                        • 2025-10-13 21:21:00                                                                                        •                views 872                    
                                                                    
  
                                
 
  
 
    
 
  
 
ന്യൂഡൽഹി∙ കരൂരിൽ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവിറക്കിയത്. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ടിവികെ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പ്രത്യേക അന്വേഷണം സംഘത്തെ (എസ്ഐടി) പ്രഖ്യാപിച്ച മദ്രാസ് ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി. സെപ്റ്റംബർ 27നാണ് തമിഴക വെട്രി കഴകം അധ്യക്ഷനായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 9 കുട്ടികളടക്കം 41 പേർ മരിച്ചത്.  
  
 -  Also Read  യുദ്ധങ്ങൾ പരിഹരിക്കാൻ ഞാൻ വിദഗ്ധൻ, പാക്ക് – അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കും: അവകാശവാദങ്ങളുമായി വീണ്ടും ട്രംപ്   
 
    
 
മുൻ സുപ്രീംകോടതി ജഡ്ജി അജയ് റസ്തോഗി അധ്യക്ഷനായ സമിതിക്കായിരിക്കും അന്വേഷണത്തിന്റെ മേൽനോട്ടം. വിരമിച്ച ജഡ്ജിക്ക് പുറമെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും സമിതിയിൽ ഉണ്ടാകും. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നാല് മണിക്കൂറിനുള്ളിൽ നടത്തിയോ എന്നും സുപ്രീം കോടതി ചോദിച്ചു. തമിഴ്‌നാട് സർക്കാരിനോടാണ് ഇക്കാര്യം ചോദിച്ചത്. ദുരന്തത്തിൽ 146 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. English Summary:  
Supreme Court Orders CBI Probe into Karur Rally Tragedy: The court has tasked the CBI with investigating the deaths of 41 people at Vijay\“s rally in Karur.  |   
                
                                                    
                                                                
        
 
    
                                     
 
 
 |