തൃശൂർ ∙ കുന്നംകുളം നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന മുറിയിൽ കൊലപാതകം. പട്ടാമ്പി റോഡിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന മുറിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒഡീഷ സ്വദേശിയായ പിന്റു (18) ആണ് കൊല്ലപ്പെട്ടത്. മുറിയിൽ ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേതുടർന്നാണ് കൊലപാതകം.
- Also Read മദ്യലഹരിയിൽ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അമ്മാവനെ തല്ലിക്കൊന്നു; മുങ്ങിയ മരുമകനെ പൊലീസ് പൊക്കി
മാരകായുധം ഉപയോഗിച്ച് പിന്റുവിനെ കുത്തിയ നിലയിലായിരുന്നു. പിസ്റ്റു ഉൾപ്പെടെ 6 പേരായിരുന്നു മുറിയിൽ താമസിച്ചിരുന്നത്. സംഭവത്തിനു ശേഷം 3 പേർ ഒളിവിലാണെന്നാണ് വിവരം. മൃതദ്ദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുന്നംകുളം പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. English Summary:
Murder in Kunnamkulam: Odisha Native Killed |
|