കോഴിക്കോട് ∙ വെളളിയാഴ്ച പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കു നേരെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപം യുഡിഎഫ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധ വേദിക്കു സമീപത്തു നിന്ന് പൊലീസിനെ തള്ളിമാറ്റിയ പ്രവർത്തകർ മുദ്രാവാക്യവുമായി രംഗത്തുവന്നതോടെ പ്രദേശത്ത് വീണ്ടും സംഘർഷാവസ്ഥയായി. തുടർന്ന് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.
- Also Read ‘അടി അരയ്ക്കു താഴെ മാത്രം’; പരിശീലനം മറന്ന പൊലീസ്, ‘രക്ഷാപ്രവർത്തന’ത്തിന് കേസെടുക്കാമെങ്കിലും മൗനം, വിലയില്ലാത്ത ഉത്തരവുകൾ
സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ പ്രവർത്തകർ ‘പൊലീസ് ഗോ ബാക്ക്’ വിളികളുമായാണ് യോഗപരിസരത്ത് തടിച്ചുകൂടിയത്. എംപിയെ സംരക്ഷിക്കാത്ത പൊലീസിന്റെ സംരക്ഷണം യുഡിഎഫ് സംഗമത്തിനും വേണ്ടെന്നാണ് പ്രവർത്തകർ പറഞ്ഞത്. എം.കെ.രാഘവൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ സംയമനം പാലിക്കാൻ അഭ്യർഥിച്ചതോടെയാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്.
- Also Read പുറത്തെത്തുക 2075ൽ മാത്രം; ട്രംപ് ഒരിക്കലും അറിയില്ല ആ രഹസ്യം; വരില്ലേ ആ ഫോൺ കോളും? കുരുക്കായി ‘അമേരിക്ക ഫസ്റ്റും’
ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന പ്രതിഷേധ സംഗമത്തിനിടെ സ്റ്റാൻഡിൽ നിന്ന് ബസുകൾ പുറത്തിറക്കാൻ ഡ്രൈവർമാർ ഏറെ ബുദ്ധിമുട്ടി. പ്രവർത്തകർ വൈകാരികമായി പ്രതികരിക്കുന്നതിനിടെ സംയമനത്തോടെയാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്. English Summary:
UDF Protest Turns Violent in Perambra: Perambra UDF protest witnessed clashes following the alleged attack on Shafi Parambil MP. |
|