ആലപ്പുഴ ∙ മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു.
What you should read next
- ‘വട്ട് മൂത്താൽ ആർക്കും വിളിക്കാമല്ലോ...’, രാവിലെ പരിഹാസം; ‘കടുംവെട്ടു’മായി മുഖ്യമന്ത്രി, ഗതികെട്ട് ഭാര്യയെ വിളിച്ചു Latest News
“ഞാൻ വളരെ നാളുകൾക്കു മുൻപേ ഗണേഷിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്, അതു ആവർത്തിക്കുന്നില്ല. ഒരു മന്ത്രി ആവുമ്പോൾ നിലയും വിലയും നോക്കണം. മന്ത്രി അല്ലെങ്കിൽ പോലും ഇതൊന്നും നമ്മുടെ ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ല“ വെള്ളാപ്പള്ളി പറഞ്ഞു.
മന്ത്രിസഭയിലെ പുഴുക്കുത്താണ് ഗണേഷ് കുമാർ, ധാർഷ്ട്യവും മാടമ്പിത്തരവുമാണ് മന്ത്രിയുടെ കയ്യിലുള്ളത്. പരാതി ഇല്ലാത്തതുകൊണ്ട് പ്രശ്നം ഇല്ലാതാവുന്നില്ല, ഉചിതമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളണമെന്നും രാജി ആവശ്യമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു.
What you should read next
- ഒരു മണിക്കൂർ ചർച്ച, അനുനയനീക്കം അവസാനിപ്പിച്ച് സിപിഎം; ജി. സുധാകരനെ \“സ്വതന്ത്രനാക്കാൻ\“ കോൺഗ്രസ് Latest News
അതേസമയം സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ജി. സുധാകരനെ പുകഴ്ത്തിയ വെള്ളാപ്പള്ളി അദ്ദേഹം ജനപ്രിയനാണെന്നും പരാതിയും പരിഭവും നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ADVERTISEMENT Go AD-FREE
“തോമസ് ഐസക്കിന് ഇടം കൊടുത്തു, തനിക്ക് അത് കിട്ടിയില്ല എന്ന പരിഭവം അദ്ദേഹത്തിന് ഉണ്ടാവും . സുധാകരൻ സാറിനെ ആർക്കും ഒഴിവാക്കാൻ കഴിയില്ല. ജി സുധാകരൻ യുഡിഎഫിലേക്കു പോയാൽ അത് ആത്മഹത്യാപരമാണെന്നും“ - വെള്ളാപ്പള്ളി നടേശൻ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
JUST IN
-
2 MINUTES AGO ‘ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ല’: മന്ത്രിസഭയിലെ പുഴുക്കുത്തെന്ന് വെള്ളാപ്പള്ളി നടേശൻ Latest News
-
24 MINUTES AGO മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തിൽ യുവാവിനെ ട്രെയിനിൽ നിന്നു ചവിട്ടി തള്ളിയിട്ടു; ട്രാക്കിൽ നിന്നു മൃതദേഹം കണ്ടെടുത്തു Palakkad
-
39 MINUTES AGO കയറ്റിവിട്ടതും തിരിച്ചെത്തുന്നു, തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് കോടികൾ, കടത്തു കൂലി മൂന്നിരട്ടി; വലിയ പ്രതിസന്ധി Business News
VIEW MORE
English Summary:
KB Ganesh Kumar: SNDP Yogam General Secretary Vellappally Natesan has strongly criticized Minister Ganesh Kumar. Vellappally said that Ganesh\“s actions are not in line with Indian culture, speaking to journalists in Alappuzha. |