search

എൽപിജി കിട്ടാനില്ല; കേരളത്തിലടക്കം ഹോട്ടലുകൾ പൂട്ടിത്തുടങ്ങി, 90 ലക്ഷം പേരുടെ ‘അന്നം’ മുട്ടും, നിയന്ത്രണം മുറുക്കി കേന്ദ്രം

cy520520 1 hour(s) ago views 813
  

  



ഇറാനും ഇസ്രയേലി-യുഎസ് സഖ്യവും തമ്മിലെ യുദ്ധം ഒടുവിൽ ഇന്ത്യയിലെ ‘അടുക്കള’യ്ക്കും ആഘാതമാകുന്നു. എൽപിജി ക്ഷാമം അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്റ്ററന്റുകൾ പൂട്ടിത്തുടങ്ങി. കേരളത്തിലും എൽപിജി വിതരണം ഏറക്കുറെ സ്തംഭിച്ചെന്നും നിരവധി ഹോട്ടലുകൾ അടച്ചുവെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പ്രസിഡന്റ് ജി. ജയപാൽ മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘ഒരുലക്ഷം’ പ്രതിസന്ധി, ഭക്ഷണം കിട്ടില്ല!

കഴി‍ഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ള ഗ്യാസ് സിലിണ്ടർ വിതരണം ഭാഗിഗമായി മാത്രമായിരുന്നു നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പൂർണമായി നിലച്ചു. പ്രതിദിനം ശരാശരി 2 മുതൽ 25 സിലിണ്ടർ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൾ കേരളത്തിലുണ്ട്. പ്രതിസന്ധി കടുത്താൽ അത് വലിയ സാമൂഹിക ആഘാതവുമായി മാറും. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, അതിഥി തൊഴിലാളികളുടെ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഭക്ഷണം കിട്ടാതാകും. സംസ്ഥാനത്ത് ഏകദേശം ഒരുലക്ഷം ഹോട്ടലുകളുണ്ട്. ഇവയെല്ലാം പ്രതിസന്ധിയുടെ നടുവിലാണെന്നും ജയപാൽ പറഞ്ഞു.

ഇടപെടാതെ സർക്കാർ

എൽപിജി വില കൂട്ടിയതിന് പിന്നാലെയാണ് ക്ഷാമവും. വലിയ സാമ്പത്തിക പ്രതിസന്ധിയുമാണിത് സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ബംഗാളിൽ നിന്നുൾപ്പെടെയുള്ള അതിഥി തൊഴിലാളികൾ മടങ്ങിപ്പോകുന്നതും പല ഹോട്ടലുകൾക്കും തിരിച്ചടിയായിട്ടുണ്ട്. അതേസമയം, എൽപിജി പ്രതിസന്ധി സംബന്ധിച്ച് ഹോട്ടലുകളുമായി ഇനിയും ചർച്ച നടത്താനോ പരിഹാരം കാണാനോ സർക്കാർ ശ്രമിക്കാത്തതും തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പല സംസ്ഥാനങ്ങളിലും കിട്ടാക്കനി

മുംബൈയിൽ 20-25% ഹോട്ടലുകൾ പൂട്ടി. കൂടുതൽ ഹോട്ടലുകൾ വൈകാതെ അടയ്ക്കുമെന്ന് അവിടുത്തെ റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലും ഹോട്ടലുകൾത്ത് താഴുവീണുകഴിഞ്ഞു. ബിഹാർ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ എൽപിജി ക്ഷാമം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.


Respected Sir,@CMOTamilnadu @mkstalin @Udhaystalin
The situation has now become even more critical. Commercial LPG distributors have completely stopped supplying cylinders, stating that they have no stock available. As a result, many restaurants are forced to shut down pic.twitter.com/cY6bYROmKY— Chennai Hotel Association (@ChennaiHotelAs1) March 9, 2026


ഹോട്ടൽ ‘അവശ്യ’മല്ല

അവശ്യമേഖലയ്ക്ക് മാത്രം എൽപിജി വിതരണം ചെയ്താൽ മതിയെന്നാണ് എണ്ണക്കമ്പനികൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് അവശ്യമേഖലയിൽ ഉൾപ്പെടുന്നത്. ഹോട്ടലുകളും റസ്റ്ററന്റുകളുമില്ല. എൽപിജി ബുക്കിങ് സമയപരിധി 21ൽ നിന്ന് 25 ദിവസത്തിലേക്ക് ഉയർത്തിയ കേന്ദ്രം, എണ്ണക്കമ്പനികളോട് പെട്രോകെമിക്കൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ ഉൽപാദനം നിയന്ത്രിക്കാനും എൽപിജി ഉൽപാദനം വർധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


In light of current geopolitical disruptions to fuel supply and constraints on supply of LPG, Ministry has issued orders to oil refineries for higher LPG production and using such extra production for domestic LPG use.

The ministry has prioritised domestic LPG supply to…— Ministry of Petroleum and Natural Gas #MoPNG (@PetroleumMin) March 9, 2026


അമേരിക്ക രക്ഷിക്കുമോ?

ഉപഭോഗത്തിനുള്ള 65% എൽപിജിയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽതന്നെ 90 ശതമാനവും വാങ്ങുന്നത് സൗദി അറേബ്യ, ഖത്തർ, യുഎഇ തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ്. യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇന്ത്യയിൽ എൽപിജി പ്രതിസന്ധി സൃഷ്ടിക്കുന്നത്.

യുഎസിൽ നിന്ന് എൽപിജി ഇറക്കുമതി ഇന്ത്യ നേരത്തേ ആരംഭിച്ചിരുന്നു. ഇതുപക്ഷേ 10 ശതമാനത്തോളം മാത്രമാണ്. മൊത്തം 31.3 മില്യൻ ടൺ എൽപിജിയാണ് ഇന്ത്യ പ്രതിവർഷം ഉപയോഗിക്കുന്നത്. ഇതിൽ 87 ശതമാനവും വീടുകളിലാണ്. ബാക്കിയാണ് ഹോട്ടലും റസ്റ്ററന്റുകളും ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് പോകുന്നത്.

90 ലക്ഷം പേരുടെ അന്നം

2024ലെ കണക്കനുസരിച്ച് 5.7 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ ഭക്ഷണവിതരണ സേവനമേഖലയുടെ മൂല്യം. 2028ഓടെ ഇത് 7.76 ലക്ഷം കോടി രൂപയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് അപ്രതീക്ഷിതമായുള്ള യുദ്ധവും എൽപിജി പ്രതിസന്ധിയും. പ്രതിവർഷം ശരാശരി 8.1% വീതം വളരുന്ന മേഖലയാണിത്. 85-90 ലക്ഷം പേരാണ് ഇന്ത്യയിൽ ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. ഹോട്ടലുകളും റസ്റ്ററന്റുകളും അടയ്ക്കുന്നത് ഇവരുടെ ജീവിതത്തെയും പ്രതിസന്ധിയിലാക്കും. പ്രതിവർഷം ശരാശരി 35,000 കോടി രൂപ സർക്കാരിന് നികുതി നൽകുന്ന ഹോട്ടൽ മേഖല, ഇന്ത്യയിൽ ഏറ്റവുമധികം തൊഴിലുകളുള്ള മൂന്നാമത്തെ വലിയ വ്യവസായവുമാണ്.


As per news articles, the Government has clarified that there is no ban on supply of commercial LPG cylinders for the restaurant industry. However, the ground situation is different, with suppliers expressing inability to supply the same.

This is severely impacting the…— NRAI (@NRAI_India) March 9, 2026


കേരളത്തിൽ 2 ലക്ഷം

കേരളത്തിൽ ഏകദേശം 2 ലക്ഷം വാണിജ്യ സിലിണ്ടർ ഉപയോക്താക്കളാണുള്ളത്. ഇതിൽ ഏതാണ്ട് പാതിയും ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉപഭോക്താക്കൾ. 18% ജിഎസ്ടിയുള്ള വാണിജ്യ സിലിണ്ടറിന്, ഗാർഹിക സിലിണ്ടറിന് സമാനമായ ബുക്കിങ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. എത്ര ചോദിച്ചാലും നൽകാൻ എണ്ണക്കമ്പനികൾ തയാറുമായിരുന്നു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business   വിലക്കനം ... പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 114.50 രൂപയും കൂട്ടിയിരുന്നു. പത്തനംതിട്ട അഴൂരിലെ ഹോട്ടലിനു സമീപം റോഡരികിൽ കൂട്ടിയിട്ട വിറകുകൾക്കരികിലൂടെ പാചക വാതക സിലിണ്ടർ വിതരണത്തിനായി കൊണ്ടുപോകുന്ന കാഴ്ച. (ചിത്രം: ഹരിലാൽ / മനോരമ)

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
Is Iran-Israel-US war causing LPG shortages and hotel closures across India? Will India\“s hotels survive the LPG crisis?
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164615