search

‘നിലത്ത് വിരിച്ച പായയിൽ ഞങ്ങൾക്കൊപ്പം അദ്ദേഹമിരുന്നു’; ഖമനയിയുടെ ‘പരിഭാഷകൻ’ ഹംസ പറയുന്നു...

cy520520 3 hour(s) ago views 565
  



മലപ്പുറം ∙ ഇറാന്റെ പരമോന്നത നേതാവ്, കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയി പേർഷ്യൻ ഭാഷയിലെഴുതിയ പുസ്തകം മലയാളത്തിലേക്കു തർജമ ചെയ്തതു പാലക്കാട്– മലപ്പുറം അതിർത്തിയിലെ കർക്കിടാംകുന്നുകാരൻ സി.ഹംസയാണ്. ഗ്രന്ഥകാരനും പരിഭാഷകനും തമ്മിലുള്ള ബന്ധമായി അതിനെ ചുരുക്കാനാവില്ല. ഒരിക്കൽപോലും നേരിൽ സംസാരിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മിലുള്ള ‘പരിചയത്തിന്’ നാലര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇറാന്റെ മുൻ പരമോന്നത നേതാവും ഖമനയിയുടെ ഗുരുവുമായിരുന്ന ഖുമൈനിയുടെ ടെഹ്റാനിലെ ഔദ്യോഗിക വസതിയും ഹൈദരാബാദുമെല്ലാം ആ സവിശേഷ ബന്ധത്തിനു പശ്ചാത്തലമായി.

ഇറാനിൽ ഖുമൈനി നായകനായ വിപ്ലവം അരങ്ങേറിയതിനു തൊട്ടുപിന്നാലെയാണ് ഹംസ ആദ്യമായി ഖമനയിയെ കാണുന്നത്. വിപ്ലവത്തിന്റെ യുവമുഖങ്ങളെന്ന നിലയിൽ അന്നേ ശ്രദ്ധേയനാണിദ്ദേഹം. ഹൈദരാബാദിൽ ഒരു സമ്മേളനത്തിൽ അതിഥിയായി എത്തിയതായിരുന്നു ഖമനയി. കേൾവിക്കാരനായി ഹംസയും അവിടെയുണ്ടായിരുന്നു. സദസ്സിനെ കോരിത്തരിപ്പിക്കുന്ന തീപ്പൊരി പ്രസംഗകനായിരുന്നു ഖമനയിയെന്നു ഹംസയുടെ സാക്ഷ്യം.

1985ൽ ഇറാൻ വിപ്ലവ വാർഷികത്തിന്റെ ഭാഗമായി ഇന്ത്യയിൽനിന്നു ക്ഷണിക്കപ്പെട്ട അതിഥികളിൽ ഹംസയുമുണ്ടായിരുന്നു. ഇറാൻ പാർലമെന്റായ മജ്‌ലിസിലെ ചടങ്ങിനു ശേഷം ഖുമൈനിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചർച്ചയിൽ അന്ന് ഇറാൻ പ്രസിഡന്റായ ഖമനയി എത്തി. ‘നിലത്ത് വിരിച്ച പായയിൽ ഞങ്ങൾക്കൊപ്പമാണ് അദ്ദേഹമിരുന്നത്’–ഹംസ പറയുന്നു. അന്നു തൊട്ടടുത്തു കണ്ടെങ്കിലും പരസ്പരം സംസാരിച്ചില്ല.

നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഹംസ വായനയിലൂടെയും നിരന്തര യാത്രയിലൂടെയും പേർഷ്യൻ ഉൾപ്പെടെ 6 ഭാഷകൾ പഠിച്ചു. ഇറാൻ അംബാസഡർമാർ കേരളത്തിലെത്തുമ്പോൾ പേർഷ്യൻ ഭാഷയിലുള്ള അവരുടെ പ്രസംഗം ഏറെക്കാലം പരിഭാഷപ്പെടുത്തിയിരുന്നതു ഹംസയാണ്. ADVERTISEMENT Go AD-FREE

ഇതിനിടെ ഖുർആനുമായി ബന്ധപ്പെട്ടു ഖമനയി പേർഷ്യൻ ഭാഷയിലെഴുതിയ പുസ്തകം ‘ഇസ്‌ലാമിക ചിന്തയുടെ പൊതു മാതൃക ഖുർആനിൽ’ എന്ന പേരിൽ ഹംസ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. ഇന്ത്യയോട് ഖമനയിക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്ന് ഹംസ പറയുന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ഗാന്ധിയെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഖമനയി പേർഷ്യൻ ഭാഷയിൽ പുസ്തകമെഴുതിയിട്ടുണ്ട്. English Summary:
C. Hamsa, who translated Ayatollah Ali Khamenei\“s book on Islamic thought into Malayalam. This remarkable connection spans over four decades, despite never meeting in person, highlighting a unique intellectual bond.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164083