search

ആറ്റുകാൽ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ

Chikheang 1 hour(s) ago views 1008
  



തിരുവനന്തപുരം∙ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്  നഗരത്തിൽ തിങ്കൾ ഉച്ചയ്ക്ക് 1 മുതൽ ചൊവ്വ വൈകിട്ട് 8 വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇൗ സമയം തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിൽ കണ്ടെയ്നര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കില്ല. 2, 3 തീയതികളില്‍  ആറ്റുകാൽ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന റോഡുകളായ

.    കിള്ളിപ്പാലം -പാടശ്ശേരി - ചിറപ്പാലം ബണ്ട് റോഡ്,

.     അട്ടക്കുളങ്ങര- മണക്കാട്- മാര്‍ക്കറ്റ് റോഡ് ,

.     അട്ടക്കുളങ്ങര – കമലേശ്വരം റോഡ്,

.     കമലേശ്വരം - വലിയപള്ളി റോഡ്,

.     കൊഞ്ചിറവിള – ആറ്റുകാൽ റോഡ്,

.     ചിറമുക്ക് -ഐരാണിമുട്ടം റോഡ് ,

.     കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്,

.     അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ് ,

.     വെട്ടിമുറിച്ച കോട്ട – പടിഞ്ഞാറേകോട്ട റോഡ് ,

.     മിത്രാനന്ദപുരം - ശ്രീകണ്ഠേശ്വരം,

.     പഴവങ്ങാടി - സെന്‍ട്രല്‍ തിയറ്റര്‍ റോഡ്,

.     പഴവങ്ങാടി - എസ്പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്,

.     മേലേ പഴവങ്ങാടി - പവര്‍ഹൗസ് റോഡ്,

.     തകരപ്പറമ്പ് റോഡ്,

.     ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്,

.     കൈതമുക്ക് വഞ്ചിയൂര്‍ റോഡ്,

.     വഞ്ചിയൂര്‍ - പാറ്റൂര്‍ റോഡ്,

.     വഞ്ചിയൂര്‍ - നാലുമുക്ക് റോഡ്,   

.     ഉപ്പിടാംമൂട് - ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്,  

.     കുന്നുംപുറം - ഉപ്പിടാംമൂട് റോഡ്,

.     ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ്,

.     ചിറമുക്ക് -ചെക്കിട്ടവിളാകം- കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ അനുവദിക്കില്ല. ഇൗ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംക്‌ഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പൊങ്കാലയിടാൻ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ  എംസി, എംജി  റോഡുകളിലോ പാര്‍ക്ക് ചെയ്യരുത്. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ‍ മുന്നറിയിപ്പു കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച്  നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
What you should read next

  • ‘എന്റെ അമ്മ’യെന്ന് നമ്മൾ വിളിക്കുന്ന അനുഗ്രഹം; ആറ്റുകാൽ പൊങ്കാല മറ്റൊരു തിരുവോണമെന്ന് മോഹൻലാൽ Latest News
      

         
    •   
         
    •   
        
       


തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകളിൽ അടുപ്പുകള്‍ കൂട്ടാൻ പാടില്ലെന്നു പൊലിസ് അറിയിച്ചു. തീപിടിത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാൻ പാടില്ല. വഴിവക്കിലും ഫുട്പാത്തിലും വാഹന, കാല്‍നടയാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങള്‍ അനുവദിക്കില്ല. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ്, പൊലീസ്, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള  ആവശ്യമായ വഴിസൗകര്യം  നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂ.
What you should read next

  • പൊങ്കാലയ്ക്ക് വെള്ളം കൊണ്ടുവന്ന കുട്ടി; ആഘോഷത്തിന് ചുക്കാൻ പിടിച്ച് വി. ശോഭ Latest News
      

         
    •   
         
    •   
        
       


ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം

.   കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പട്രോള്‍ പമ്പ് ഭാഗം വരെ റോഡിന്റെ ഇടത് വശം  

.     ഐരാണിമുട്ടം ഹോമിയോ കോളജ്

.     ഐരാണിമുട്ടം റിസര്‍ച്ച് സെന്റര്‍ ADVERTISEMENT Go AD-FREE

.     ഗവ. കാലടി സ്കൂള്‍ ഗ്രൗണ്ട്

.     മാഞ്ഞാലിക്കുളം ഗ്രൗണ്ട്

.     വലിയപള്ളി പാര്‍ക്കിങ്

.     ചിറപ്പാലം ഗ്രൗണ്ട്

.     നിറമണ്‍കര എന്‍എസ്എസ് കോളജ് ഗ്രൗണ്ട്,

.     പാപ്പനംകോട് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്,

.     കൈമനം ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സ് കോംപൗണ്ട്

.     ദര്‍ശന ആഡിറ്റോറിയം, പാപ്പനംകോട്

.     ശ്രീരാഗം ആഡിറ്റോറിയം ഗ്രൗണ്ട്, പാപ്പനംകോട്

.     നേമം വിക്ടറി സ്കൂള്‍ ഗ്രൗണ്ട്

.     പുന്നമൂട് ഗവ. ഹൈസ്ക്കൂള്‍ ഗ്രൗണ്ട്

.     പാപ്പനംകോട് എസ്റ്റേറ്റ്

.     തിരുവല്ലം ബിഎന്‍വി സ്കൂള്‍ ഗ്രൗണ്ട്

.     തിരുവല്ലം ബൈപ്പാസ് റോഡ്  പാര്‍ക്കിങ് ഗ്രൗണ്ട് -1

.     തിരുവല്ലം ബൈപ്പാസ് റോഡ് പാര്‍ക്കിങ് ഗ്രൗണ്ട് -2

.     എസ്എഫ്എസ് സ്കൂള്‍, കല്ലുവെട്ടാന്‍കുഴി

.     മായംകുന്ന്, കോവളം ബീച്ച്

.     വിപിഎസ് മലങ്കര എച്ച്എസ്എസ്, വെങ്ങാനൂര്‍ ക്രിക്കറ്റ് ഗ്രൗണ്ട്

.     കോട്ടപ്പുറം സെന്റ് മേരീസ് സ്കൂള്‍

.     തൈയ്ക്കാട് സംഗീത കോളജ്,

.     പൂജപ്പുര ഗ്രൗണ്ട്

.     പൂജപ്പുര എല്‍ബിഎസ് എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ട്,

.     വഴുതക്കാട് പിടിസി ഗ്രൗണ്ട്

.     ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ട്‍

.     കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍

.     കേരളാ യൂണിവേഴ്സിറ്റി ഓഫിസ്

.     വഴുതക്കാട് വിമന്‍സ് കോളജ്

.     സെന്റ് ജോസഫ് സ്കൂള്‍ ഗ്രൗണ്ട്  ADVERTISEMENT Go AD-FREE

.     ജിമ്മി ജോര്‍ജ് സ്റ്റേഡിയം കോമ്പൗണ്ട് വെള്ളയമ്പലം

പാര്‍ക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും ‍ഡ്രൈവര്‍/സഹായി ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം വാഹനത്തിന്റെ വിന്‍ഡ് സ്ക്രീനില്‍ ഡ്രൈവര്‍/ സഹായിയുടെ മൊബൈല്‍ ഫോൺ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.
What you should read next

  • കാപ്പ് കെട്ടിയ നിമിഷം മുന്നിൽ അമ്മ മാത്രം: മുന്‍ മേല്‍ശാന്തിയുടെ അനുഭവം Latest News
      

         
    •   
         
    •   
        
       


2, 3 തീയതികളില്‍

. ആറ്റിങ്ങല്‍ ഭാഗത്തു നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം - പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകണം.

. പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ- ശാസ്തമംഗലം -  ഇടപ്പഴിഞ്ഞി- പൂജപ്പുര വഴിയും പോകേണ്ടതാണ്.

. വെഞ്ഞാറമൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കേശവദാസപുരം- പട്ടം-വഴുതക്കാട് -പൂജപ്പുര വഴി പോകണം.

. നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം - വിഴിഞ്ഞം -എൻഎച്ച് ബൈപ്പാസ് റോഡ് വഴി പോകണം.

ഭക്തജനങ്ങളുമായി 2ന് ഉച്ചയ്ക്ക് 2 മുതല്‍ 3ന് വെളുപ്പിന് 2 വരെ എത്തുന്ന വാഹനങ്ങള്‍

*എംസി റോഡു വഴിയും എൻഎച്ച് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കുളങ്ങര ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കിള്ളിപ്പാലം വഴിയോ, ഈഞ്ചക്കല്‍ വഴിയോ പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:പൂജപ്പുര ഗ്രൗണ്ട്,  പിടിസി ഗ്രൗണ്ട്, ചെറിയ വാഹനങ്ങള്‍:പൂജപ്പുര എല്‍ബിഎസ് ഗ്രൗണ്ട്, സംഗീത കോളജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, കേരള യൂണിവേഴ്സിറ്റി ഓഫിസ്)

     * നെടുമങ്ങാട് ഭാഗത്തു നിന്നും പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് വഴി വരുന്ന വാഹനങ്ങള്‍ വെള്ളയമ്പലം-വഴുതക്കാട്- മേട്ടുക്കട തമ്പാനൂര്‍ വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍: പൂജപ്പുര ഗ്രൗണ്ട്, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൗണ്ട്. ചെറിയ വാഹനങ്ങള്‍: വിമന്‍സ് കോളജ്, ടാഗോര്‍ തിയറ്റര്‍, ജിമ്മി ജോര്‍ജ് സ്റ്റേഡിയം പാര്‍ക്കിങ് ഏരിയ)

* കാട്ടാക്കട ഭാഗത്തു നിന്നും പൂജപ്പുര വഴി വരുന്ന  വാഹനങ്ങള്‍ ജഗതി -വിമന്‍സ് കോളജ് ജംക്‌ഷന്‍ വഴിയോ മേട്ടുക്കട തമ്പാനൂര്‍ വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:പൂജപ്പുര ഗ്രൗണ്ട്, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൗണ്ട്. ചെറിയ വാഹനങ്ങള്‍: വിമന്‍സ് കോളജ്, ടാഗോര്‍ തിയറ്റര്‍, ജിമ്മി ജോര്‍ജ് സ്റ്റേഡിയം പാര്‍ക്കിങ് ഏരിയ)

* നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും പള്ളിച്ചല്‍ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങള്‍ കിള്ളിപ്പാലം  ഭാഗത്ത്  യാത്രക്കാരെ  ഇറക്കിയ ശേഷം  കരമന വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:നീറമണ്‍കര എൻഎസ്എസ് കോളജ്, പാപ്പനംകോട് എസ്റ്റേറ്റ്, ഐരാണിമുട്ടം ഹോമിയോ കോളജ്, ഐരാണിമുട്ടം ഹോമിയോ കോളജ് റിസര്‍ച്ച് സെന്റര്‍, നീറമണ്‍കര മുതല്‍ പള്ളിച്ചല്‍ വരെയുള്ള റോഡിന്റെ ഇടതുവശത്ത് ചെറിയ വാഹനങ്ങള്‍: പാപ്പനംകോട് എസ്‌സിടി എൻജിനീയറിങ് കോളജ്, ചിറപ്പാലം ഗ്രൗണ്ട്, കാലടി സ്കൂള്‍ ഗ്രൗണ്ട്)

* കഴക്കൂട്ടം കോവളം ബെെപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കുളങ്ങര യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:തിരുവല്ലം ബെെപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്-1, തിരുവല്ലം ബൈപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്-1, ചാക്ക മുതല്‍ കഴക്കൂട്ടം വരെയുള്ള ബൈപ്പാസ് റോഡിന്റെ വശങ്ങളില്‍ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ ചെറിയ വാഹനങ്ങള്‍: തിരുവല്ലം ബിഎൻവി സ്കൂള്‍, ഐരാണിമുട്ടം ഹോമിയോ കോളജ് )

3ന് വെളുപ്പിന് 2 മുതല്‍  എത്തുന്ന വാഹനങ്ങള്‍

* എംസി റോഡു വഴിയും എൻഎച്ച് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും ഓവര്‍ ബ്രിഡ്ജ് ഭാഗത്ത് ആള്‍ക്കാരെ ഇറക്കിയ ശേഷം തമ്പാനൂര്‍-പനവിള -ബേക്കറി ജംക്‌ഷന്‍ വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം.  (വലിയ വാഹനങ്ങള്‍:പൂജപ്പുര ഗ്രൗണ്ട്, പിടിസി ഗ്രൗണ്ട്, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ചെറിയ വാഹനങ്ങള്‍:കേരള യൂണിവേഴ്സിറ്റി ഓഫിസ്,സെന്റ് ജോസഫ് സ്കൂള്‍)

* നെടുമങ്ങാട് ഭാഗത്തു നിന്നും പേരൂര്‍ക്കട,വട്ടിയൂര്‍ക്കാവ് വഴി വരുന്ന വലിയ വാഹനങ്ങള്‍ വെള്ളയമ്പലം-വഴുതക്കാട് വഴി മേട്ടുക്കടയില്‍ ആള്‍ക്കാരെ ഇറക്കിയ ശേഷം മോഡല്‍ സ്കൂള്‍ ജംക്‌ഷന്‍-പനവിള -ബേക്കറി ജംക്‌ഷന്‍ വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. ചെറിയ വാഹനങ്ങള്‍ തമ്പാനൂര്‍ പൊന്നറ പാര്‍ക്കിന് സമീപം ആള്‍ക്കാരെ ഇറക്കിയ ശേഷം തമ്പാനൂര്‍-പനവിള -ബേക്കറി ജംക്‌ഷന്‍ വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം.  (വലിയ വാഹനങ്ങള്‍: , സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ചെറിയ വാഹനങ്ങള്‍: ‌ടാഗോര്‍ തിയറ്റര്‍, സംഗീത കോളജ്, തൈക്കാട്, സെന്റ് ജോസഫ് സ്കൂള്‍,  കേരളാ യൂണിവേഴ്സിറ്റി ഓഫിസ് )

* കാട്ടാക്കട ഭാഗത്തു നിന്നും പൂജപ്പുര വഴി വരുന്ന വലിയ വാഹനങ്ങള്‍  ജഗതി -വിമന്‍സ് കോളജ് ജംക്‌ഷന്‍ വഴി മേട്ടുക്കടയെത്തി യാത്രക്കാരെ ഇറക്കിയശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. ചെറിയ വാഹനങ്ങള്‍ തമ്പാനൂര്‍ പൊന്നറ പാര്‍ക്കിന് സമീപം ആള്‍ക്കാരെ ഇറക്കിയ ശേഷം തമ്പാനൂര്‍-പനവിള -ബേക്കറി ജംക്‌ഷന്‍ വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം.

(വലിയ വാഹനങ്ങള്‍: പൂജപ്പുര  ഗ്രൗണ്ട്. ചെറിയ വാഹനങ്ങള്‍: ‌ വിമന്‍സ് കോളേജ്, പിടിസി ഗ്രൗണ്ട്)

.  നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും പള്ളിച്ചല്‍ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങള്‍ കരമന ഭാഗത്ത്  യാത്രക്കാരെ  ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:നീറമണ്‍കര എൻഎസ്എസ് കോളജ്, പാപ്പനംകോട് എസ്റ്റേറ്റ് ചെറിയ വാഹനങ്ങള്‍:പാപ്പനംകോട് എസ്‌സിടി എൻജിനീയറിങ് കോളജ്, ദര്‍ശന ആഡിറ്റോറിയം പാപ്പനംകോട്, ശ്രീരാഗം ആഡിറ്റോറിയം പാപ്പനംകോട്, വിക്ടറി സ്കൂള്‍  ഗ്രൗണ്ട് നേമം )

* കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും ഈഞ്ചക്കല്‍ ഭാഗത്ത്  യാത്രക്കാരെ  ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:തിരുവല്ലം ബൈപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്-1, തിരുവല്ലം ബൈപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്-2, ചെറിയ വാഹനങ്ങള്‍:തിരുവല്ലം ബിഎൻവി സ്കൂള്‍, ഐരാണിമുട്ടം ഹോമിയോ കോളജ്, എസ്എഫ്എസ് സ്കൂള്‍, കല്ലുവെ‌ട്ടാന്‍കുഴി, മായംകുന്ന്, കോവളം ബീച്ച്, വിപിഎസ് മലങ്കര, എച്ച്എസ്എസ്, വെങ്ങാനൂര്‍)

.  കോവളം ,വെള്ളായണി ഭാഗങ്ങളില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ തിരുവല്ലം ജംക്‌ഷനില്‍ നിന്നും എൻഎച്ച് ബെെപ്പാസ് വഴി ഈഞ്ചക്കല്‍ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. ചെറിയ വാഹനങ്ങള്‍ അമ്പലത്തറ ഭാഗത്ത് യാത്രക്കാരെ  ഇറക്കിയ ശേഷം കുമരിചന്ത വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:തിരുവല്ലം ബൈപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്-1, തിരുവല്ലം ബെെപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്-2, ചെറിയ വാഹനങ്ങള്‍:തിരുവല്ലം ബിഎൻവി സ്കൂള്‍, എസ്എഫ്എസ് സ്കൂള്‍, കല്ലുവെ‌ട്ടാന്‍കുഴി, മായംകുന്ന്, കോവളം ബീച്ച്, വിപിഎസ് മലങ്കര, എച്ച്എസ്എസ്, വെങ്ങാനൂര്‍)

പൊങ്കാല കഴിഞ്ഞ്  ഭക്തജനങ്ങളുമായി കൊല്ലം, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപ്പാസ് റോഡില്‍ ചാക്ക ഭാഗത്ത് നിന്ന്  തിരിഞ്ഞ് ആള്‍സെയ്ന്റെസ്-വേളി-പെരുമാതുറ വഴിയുള്ള തീരദേശറോഡു വഴിയും വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ‍ഞ്ചക്കല്‍ - ചാക്ക – കഴക്കൂട്ടം ബൈപ്പാസ് റോഡ് വഴി വെട്ടുറോഡ് ഭാഗത്തെത്തിയും പോകണം.

കെഎസ്ആര്‍ടിസി ബസുകളുടെ വിന്യാസം

ഉള്ളൂർ, ശ്രീകാര്യം, എംസി റോഡ്, പേരൂർക്കട എന്നീ ഭാഗത്തേക്ക് സർവീസ് നടത്തേണ്ട ഓർഡിനറി ബസുകൾ വികാസ് ഭവനിൽ കേന്ദ്രീകരിക്കുകയും അവിടെ നിന്നും പിഎംജി, ആശാന്‍ സ്ക്വയര്‍ വഞ്ചിയൂർ, ഉപ്പിടാംമൂട് പാലം, ഫോർട്ട് സ്കൂൾ, എസ്‌പി ഫോർട്ട് ആശുപത്രി, വാഴപ്പള്ളി ജംക്‌ഷൻ, അട്ടക്കുളങ്ങര, കിഴക്കേക്കോട്ട, പഴവങ്ങാടി ഓവർ ബ്രിഡ്‌ജ് വരെ നിവേദ്യത്തിനു രണ്ട് മണിക്കൂർ മുൻപ് എത്തണം. പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളെ ഈസ്റ്റ് ഫോർട്ട് നോർത്ത് സ്റ്റാൻഡിൽ നിന്നും കയറ്റി സർവീസ് നടത്തും.

നെയ്യാറ്റിൻകര, നേമം ഭാഗത്തേക്കുള്ള ബസുകൾ കരമന - പിആർഎസ് ഹോസ്പിറ്റൽ കിള്ളിപ്പാലം റൗണ്ട് കറങ്ങി നിവേദ്യത്തിനു രണ്ട് മണിക്കൂർ മുൻപ് പാർക്ക് ചെയ്ത് നെയ്യാറ്റിൻകര, നേമം ഭാഗങ്ങളിലേക്ക്  സർവീസ് നടത്തും. നെയ്യാറ്റിൻകര, നേമം ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ കൈമനം കരുമം റോഡ് വഴി കാലടി സ്കൂൾ മുതൽ മരുതൂർക്കടവ് പാലം വരെ നിവേദ്യത്തിനു രണ്ട് മണിക്കൂർ മുൻപ് പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റി തിരികെ ഇതേ റൂട്ട് വഴി സർവീസ് നടത്തും

മലയിൻകീഴ് - കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകൾ ബേക്കറി ജംക്‌ഷനിൽ പാർക്ക് ചെയ്ത് നിവേദ്യത്തിനു രണ്ട് മണിക്കൂർ മുൻപ് പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റി കാട്ടാക്കട ഭാഗങ്ങളിലേക്ക്  സർവീസ് നടത്തും. വിഴിഞ്ഞം, തിരുവല്ലം ഭാഗത്ത് നിന്നുള്ള ബസുകൾ തിരുവല്ലത്തു നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ബൈപ്പാസ് പരുത്തിക്കുഴി തിരിഞ്ഞു സർവീസ് റോഡ് വഴി ആര്യൻകുഴി റോഡിലൂടെ കമലേശ്വരം സ്കൂളിനടുത്ത് നിവേദ്യത്തിനു രണ്ട് മണിക്കൂർ മുൻപ് പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റി അമ്പലത്തറ തിരുവല്ലം വിഴിഞ്ഞം ഭാഗത്തേക്ക് വൺവേ ആയി  സർവീസ് നടത്തും

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻഡിൽ നിന്നു ദീർഘദൂര സർവീസുകൾ (റിസർവേഷന്‍) കൃത്യമായി വന്നു പോകുന്നതിനുള്ള സംവിധാനം ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ പാളയം ജംക്‌ഷൻ മുതൽ പനവിളവരെ പാർക്ക് ചെയ്ത് നിവേദ്യത്തിനു ശേഷം  തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻഡിൽ തിരക്കനുസരിച്ച് പനവിള നിന്നും തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലേക്ക് ബസുകൾ കടത്തിവിട്ട് സർവീസ് ക്രമീകരിക്കും

ഈഴുവൻചിറ, കിഴക്കേക്കോട്ടയിൽ വരുന്ന ബസുകൾ ഈഴുവൻചിറ വഴി വൺവേ ആയി പാർക്ക് ചെയ്ത് യാത്രക്കാരെ നിവേദ്യത്തിനു ശേഷം കിഴക്കേക്കോട്ടയിൽ ഇറക്കി യാത്രക്കാരെ കയറ്റി സർവീസ് നടത്തും.  ADVERTISEMENT GO AD-FREE

പൊങ്കാല ദിവസം എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട യാത്രക്കാര്‍ യാത്ര മുന്‍കൂട്ടി ക്രമീകരിച്ച്, തീരദേശ റോഡു വഴി എയര്‍പോര്‍ട്ടിലേക്ക് പോകണം.
JUST IN


  • 38 SECONDS AGO   ആറ്റുകാൽ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 8 MINUTES AGO   കാപ്പ് കെട്ടിയ നിമിഷം മുന്നിൽ അമ്മ മാത്രം: മുന്‍ മേല്‍ശാന്തിയുടെ അനുഭവം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 25 MINUTES AGO   IRAN-ISRAEL CONFLICT കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്; ചൊവ്വാഴ്ച കേരളത്തിലെത്തും Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Thiruvananthapuram Gears Up for Attukal Pongala: Attukal Pongala traffic restrictions are in place in Thiruvananthapuram from Monday afternoon to Tuesday evening. The city police have announced extensive diversions and parking arrangements to manage the flow of devotees and vehicles during the festival.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168644