search

എവിടെ ആ വോട്ടർമാർ?; മലമ്പുഴയിൽ വോട്ടർമാരുടെ എണ്ണത്തിൽ അസാധാരണ കുറവ്

Chikheang 2 hour(s) ago views 703
  



പാലക്കാട്∙ എസ്ഐആർ അന്തിമ പട്ടികയിൽ മലമ്പുഴ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ ഇടിവ്. ജില്ലയിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിലുണ്ടായിരുന്ന 19,815 പേർ മലമ്പുഴയിലെ എസ്ഐആർ പട്ടികയിൽ ഇല്ല. തൊട്ടുപിറകിലുള്ള ചിറ്റൂർ മണ്ഡലത്തിൽ 19,102 പേരാണ് കുറഞ്ഞത്. പാലക്കാട് മണ്ഡലത്തിൽ 14,355, നെന്മാറ 12,061, ആലത്തൂർ 6,733, തരൂർ 6,595 എന്നിങ്ങനെയാണ് കുറഞ്ഞ വോട്ടർമാരുടെ എണ്ണം. 6 മണ്ഡലങ്ങളിലായി 39,031 വോട്ടർമാരുടെ കുറവാണുണ്ടായത്. 12 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ 6 മണ്ഡലങ്ങളിൽ വോട്ടർമാർ കുറഞ്ഞപ്പോൾ, മറ്റ് 6 മണ്ഡലങ്ങളിൽ വോട്ടർമാർ കൂടി. മലമ്പുഴ, പാലക്കാട്, ചിറ്റൂർ, നെന്മാറ, തരൂർ, ആലത്തൂർ മണ്ഡലങ്ങളിലാണ് വോട്ടർമാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായത്. തൃത്താല, പട്ടാമ്പി, മണ്ണാർക്കാട്, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട് എന്നീ മണ്ഡലങ്ങളിൽ വോട്ടർമാർ കൂടി.  

കണ്ടെത്താനാകാത്ത വോട്ടർമാരും കൂടുതൽ
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 22,94,739 വോട്ടർമാരാണ് ജില്ലയിലുണ്ടായിരുന്നത്. എന്നാൽ എസ്ഐആർ അന്തിമപട്ടികയിൽ 22,53,073 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ മലമ്പുഴയിലെ വോട്ടർമാ‍രുടെ എണ്ണത്തിലുണ്ടായ കുറവ് അസാധാരണമാണ്. നഗര പ്രദേശങ്ങളിൽ ജോലി ആവശ്യങ്ങൾക്കും മറ്റും വന്നു താമസിക്കുന്നവരുണ്ടാകുമെന്നതിനാൽ പിന്നീട് താമസം മാറിപ്പോകുന്ന മുറയ്ക്ക് വോട്ടർമാരുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യത കൂടുതലാണ്.

എന്നാൽ ഗ്രാമപ്രദേശങ്ങൾ കൂടിയ മലമ്പുഴ മണ്ഡലത്തിൽ 19,815 വോട്ടർമാരുടെ കുറവ് അസാധാരണമാണ്. എസ്ഐആറിന്റെ ഭാഗമായി ബിഎൽഒമാർ ഫോം വിതരണം ചെയ്തപ്പോൾ കണ്ടെത്താനാകാത്ത വോട്ടർമാർ കൂടുതലുണ്ടായിരുന്ന ജില്ലയിലെ 2 മണ്ഡലങ്ങളിൽ ഒന്ന് മലമ്പുഴയായിരുന്നു. മറ്റൊന്ന് പാലക്കാടും. മലമ്പുഴയിലെ 10,027 വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പാലക്കാട് 15,922 പേരാണ് കണ്ടെത്താനാകാത്തവരുടെ പട്ടികിയിലുണ്ടായിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാമതെത്തിയ 2 മണ്ഡലങ്ങളിലും വൻതോതിൽ കണ്ടെത്താനാകാത്ത വോട്ടർമാരുള്ളത് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടികാണിച്ചിരുന്നു. എസ്ഐആർ അന്തിമപട്ടികയിലും വൻതോതിൽ വോട്ടർമാർ കുറഞ്ഞ 6 മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്ത് മലമ്പുഴയും, മൂന്നാം സ്ഥാനത്ത് പാലക്കാടുമുണ്ട്. English Summary:
Palakkad\“s voter list has seen a significant reduction, especially in the Malampuzha constituency, with nearly 20,000 voters missing from the final SIR list compared to the 2021 assembly elections. This unexpected decrease in voter numbers in rural Malampuzha, along with a high number of absentee voters, has raised concerns among political parties and election officials.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168484