ന്യൂഡൽഹി ∙ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ, യാക്കോബായ സഭ ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു.
യാക്കോബായ – ഓർത്തഡോക്സ് സഭ തർക്കം ഒന്നിച്ചിരുന്നു പരിഹരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടതായി കൂടിക്കാഴ്ചയ്ക്കു ശേഷം ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇരുപക്ഷത്തിനും സമ്മതമെങ്കിൽ മധ്യസ്ഥശ്രമം നടത്തുമെന്നും അറിയിച്ചു. തർക്കം പരിഹരിക്കാൻ സഭ എന്നും താൽപര്യപ്പെട്ടിരുന്നുവെന്നു പാത്രിയർക്കീസ് ബാവാ മറുപടി നൽകി. ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാരുടെ അവകാശ സംരക്ഷണവും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി പാത്രിയർക്കീസ് ബാവാ അറിയിച്ചു.
JUST IN
-
2 MINUTES AGO പ്രധാനമന്ത്രിയുമായി പാത്രിയർക്കീസ് ബാവാ ചർച്ച നടത്തി Kerala
-
10 MINUTES AGO എവിടെ ആ വോട്ടർമാർ?; മലമ്പുഴയിൽ വോട്ടർമാരുടെ എണ്ണത്തിൽ അസാധാരണ കുറവ് Palakkad
-
19 MINUTES AGO Breaking മറിയ ഉമ്മൻ മത്സര രംഗത്തേക്ക്; ആദ്യ പരിഗണനയിൽ ഈ 3 സീറ്റുകൾ; നിർണായക ചർച്ച കോട്ടയത്ത് Latest News
VIEW MORE
English Summary:
Jacobite-Orthodox Dispute: The Patriarch Ignatius Aphrem II and Modi meeting focused on resolving the Jacobite-Orthodox church dispute, with the Prime Minister suggesting mediation if both factions agree. During the meeting, the Patriarch also raised concerns about the protection of minority rights in India. |