ബാങ്കോക്ക് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ കരാർ തള്ളി തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി സംഘർഷം മൂർഛിക്കുന്നു. വെടിനിർത്തൽ അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ തായ്‌ലൻഡ് ശനിയാഴ്ച രാവിലെയും വ്യോമാക്രമണം നടത്തി. 4 സൈനികരെ ശനിയാഴ്ച കംബോഡിയ കൊലപ്പെടുത്തിയെന്നും മരണസംഖ്യ 24 ആയെന്നും തായ്‌ലൻഡ് അറിയിച്ചു.
- Also Read നവാസ് ഷെരീഫിന്റെ 2017 ലെ പുറത്താക്കലിന് കാരണം ഐഎസ്ഐ മേധാവിയായിരുന്ന ഫായിസ് ഹമീദ്: പാക്ക് പ്രതിരോധ മന്ത്രി
ജൂലൈയിലുണ്ടായ സംഘർഷം ട്രംപ് ഇടപെട്ട് പരിഹരിച്ചിരുന്നു. കഴിഞ്ഞ 7ന് 2 തായ്‌ലൻഡ് സൈനികർക്ക് പരുക്കേറ്റതിനു പിന്നാലെയാണ് സംഘർഷം വീണ്ടും തുടങ്ങിയത്. 165 കംബോഡിയൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. 11 സാധാരണക്കാർ കൊല്ലപ്പെടുകയും 76 പേർക്കു പരുക്കേൽക്കുകയും ചെയ്തതായാണ് കംബോഡിയ ഔദ്യോഗികമായി അറിയിച്ചത്.
തായ് പ്രധാനമന്ത്രി അനുതിൻ ചാൺവീരാകോൽ, കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് എന്നിവരുമായി വെള്ളിയാഴ്ചയാണ് ട്രംപ് സംസാരിച്ചത്. ഇരുവരും വെടിനിർത്തലിന് തയാറായെന്നും സമൂഹമാധ്യമത്തിലൂടെ ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, വെടിനിർത്തൽ നടപ്പാകണമെങ്കിൽ കംബോഡിയ ആദ്യം ആക്രമണം നിർത്തണമെന്നാണ് ട്രംപിനോട് പറഞ്ഞതെന്ന് തായ് പ്രധാനമന്ത്രി അനുതിൻ പറഞ്ഞു.
- മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
- ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
- ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
English Summary:
Escalation of Thailand-Cambodia Border Conflict: Thailand Cambodia Conflict escalates as Trump\“s ceasefire deal is rejected. The conflict has intensified with continued military action despite the reported agreement, highlighting ongoing tensions in the region. |