അഞ്ചൽ ∙ ഇരുതല മൂരിയെ വിൽക്കാൻ ശ്രമിച്ച 5 പേരെ വനപാലകർ പിടികൂടി. കൊല്ലം തട്ടാമല ദാറുൽ സലാം വീട്ടിൽ അൻസറുദീൻ, വാക്കനാട് ഫൗസിയ മൻസിൽ നിസാറുദീൻ, കോട്ടയം കൊന്നല്ലൂലർ സ്വദേശി ചെറിയാൻ, ചാത്തന്നൂർ ആനച്ചാൽ ജാസ്മിൻ വില്ലയിൽ ഫിയാസ്, കടയ്ക്കൽ പാലയ്ക്കൽ നൗഫൽ മൻസിൽ നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇരുതലമൂരിയെ വിൽക്കാൻ ശ്രമിക്കവേ വനപാലകരുടെ പിടിയിലായ പ്രതികൾ .
തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നു മൂന്നര ലക്ഷം രൂപ കൊടുത്തു ഇവർ വാങ്ങിയ ഇരുതല മൂരിയെ വിൽക്കാൻ ശ്രമിക്കുന്നതായി ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗത്തിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു കുടുങ്ങിയത്. ഇതിനെ വാങ്ങാൻ എന്ന വ്യാജേന വനപാലകർ പ്രതികളെ സമീപിക്കുകയും 50 ലക്ഷം രൂപ നൽകാമെന്നു വാഗ്ദാനം നൽകുകയും ചെയ്തു. ഇതു വിശ്വസിച്ച പ്രതികൾ ഇരുതല മൂരിയുമായി എത്തിയപ്പോൾ കയ്യോടെ അറസ്റ്റ് ചെയ്യുക ആയിരുന്നു. ഫോറസ്റ്റ് കോടതിയിൽ ഹാജരാക്കുമെന്നു വനപാലകർ അറിയിച്ചു. English Summary:
Two-headed snakes are valuable in the illegal wildlife market, and five individuals were arrested in Kerala for attempting to sell one. They were caught by forest officials after being promised ₹50 lakh for the creature, which they had reportedly purchased for ₹3.5 lakh from Vellore, Tamil Nadu. |