മുംബൈ ∙ വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ ‘അബോഡ്’ എന്ന വീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 3,716 കോടി രൂപ വിലമതിക്കുന്ന 17 നിലകളുള്ള ഈ കെട്ടിടം പള്ളം ഹിൽസിലാണ് സ്ഥിതി ചെയ്യുന്നത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
What you should read next
- സ്വീഡിഷ് സുന്ദരിയെ മതിയോയെന്ന് എപ്സ്റ്റീൻ; മതിയെന്ന് അനിൽ അംബാനി; എപ്സ്റ്റീൻ ഫയൽസിലെ സംഭാഷണം പുറത്ത് Latest News
അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി വീട് താൽക്കാലികമായി കണ്ടുകെട്ടിയത്. 40,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. കേസിൽ മൊഴി നൽകാനായി അനിൽ അംബാനിയോട് വെള്ളിയാഴ്ച്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
What you should read next
- Live ‘രണ്ടു ചോദ്യം ചോദിച്ചു, ഊണും കഴിച്ചു പിരിഞ്ഞു’: വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടില്ലെന്ന് ജയറാം Latest News
അനിൽ അംബാനിക്കെതിരായ അന്വേഷണത്തിൽ ഇ.ഡി വരുത്തുന്ന കാലതാമസത്തിൽ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവിൽ കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനിക്കും ഇ.ഡി സമൻസ് അയച്ചിരുന്നു. ന്യൂയോർക്കിലെ ഒരു ആഡംബര വസതി വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് അവർക്കെതിരെയുള്ള അന്വേഷണം.
JUST IN
-
2 MINUTES AGO അനിൽ അംബാനിയുടെ മുംബൈയിലെ വീട് കണ്ടുകെട്ടി ഇ.ഡി; 3,716 കോടി രൂപ വിലമതിക്കുന്ന കെട്ടിടം Latest News
-
15 MINUTES AGO ‘കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിൽ നിർമാതാവിന് എതിർപ്പ് Latest News
-
1 HOUR 17 MINUTES AGO ‘ജയിലിൽ പോകേണ്ടവർ കടകംപള്ളിയും വാസവനും, കേസ് സിബിഐക്ക് കൈമാറണം’ Latest News
VIEW MORE
English Summary:
ED Attaches Anil Ambani\“s ₹3,716 Crore Mumbai House: Anil Ambani\“s Mumbai house, the 17-storey \“Abode\“ building valued at ₹3,716 crore, has been attached by the Enforcement Directorate (ED). This action is part of a broader money laundering investigation into loan defaults by his company, Reliance Communications. |