search

‘ദ് കേരള സ്റ്റോറി 2’; ഹൈക്കോടതി കാണുന്നതിൽ നിർമാതാവിന് എതിർപ്പ്

deltin33 Yesterday 22:07 views 836
  



കൊച്ചി ∙ ‘ദ് കേരള സ്റ്റോറി 2’ ചിത്രം ഹൈക്കോടതി കണ്ടു വിലയിരുത്തുന്നതിൽ എതിർപ്പറിയിച്ച് ചിത്രത്തിന്റെ നിർമാതാവ്. സെൻസർ ബോർഡിനാണ് ചിത്രം വിലയിരുത്താനുള്ള അധികാരമെന്നും അതിന് പകരം കോടതിയുടെ മേൽനോട്ടാധികാരം ആവശ്യമില്ലെന്നുമാണ് നിർമാതാവ് വിപുൽ‍ അമൃത്‍ലാൽ ഷാ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നാളെ വീണ്ടും പരിഗണിക്കും.  വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റിലീസിങ് പ്രഖ്യാപിച്ചിരിക്കുന്നത്.
What you should read next

  • ‘സിനിമയ്ക്ക് കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല’; ‘ദ് കേരള സ്റ്റോറി 2’ കാണാൻ ഹൈക്കോടതി ‌ Latest News
      

         
    •   
         
    •   
        
       


കേരള സ്റ്റോറിയെ എതിർത്തുകൊണ്ടുള്ള ഹർജികൾ നിലനിൽക്കില്ലെന്നാണ് നിർമാതാവും സെൻസർ ബോർഡും കോടതിയിൽ നിലപാടെടുത്തത്. എന്നാൽ ഹർജി നിലനിൽക്കുമോ എന്നത് കോടതിയാണ് പരിഗണിക്കുകയെന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യത്തെയും നിർമാതാവ് എതിർത്തു. കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് ചിത്രത്തിൽ കാണിക്കുന്നത്.  

‘ഗോസ് ബിയോണ്ട്’ എന്ന് ചിത്രത്തിന്റെ പേരിനൊപ്പം അലങ്കാരത്തിന് ചേർത്തതല്ല, കേരളത്തിനുമപ്പുറത്തേക്ക് എന്നതാണ് ഉദ്ദേശിച്ചത്. കേരളത്തിന്റെ അന്തസിനെ ബാധിക്കുന്നു എന്നാണ് ഹർജിക്കാർ പറയുന്നത്. എന്നാൽ കേരളത്തിനു മാത്രമായി അങ്ങനെയാരു അന്തസില്ല. കേരളം ഇന്ത്യയുടെ ഭാഗമാണ്. അതുകൊണ്ടു ഹർജിക്കാർക്കു മാത്രമായി പ്രശ്നം ഉണ്ടാകേണ്ട കാര്യമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ചിത്രത്തിന്റെ പേര് മാറ്റേണ്ട കാര്യമില്ലെന്നാണ് സെൻസർ ബോർഡും നിലപാടെടുത്തത്. ഡൽഹി ബെല്ലി, ചെന്നൈ എക്സ്പ്രസ്, ഡല്‍ഹി 6, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നൊക്കെ സിനിമകൾക്കു പേരിട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ എല്ലായിടത്തു നിന്നും എതിർപ്പുണ്ടാകുമായിരുന്നു എന്നും സെൻസർ ബോർഡ് വാദിച്ചു. ടീസറിന് മേൽ തങ്ങൾക്ക് നിയന്ത്രണമില്ലെന്നും ഇന്റർനെറ്റ് സിനിമ അപ്‍ലോഡ് ചെയ്താൽ അത് തങ്ങളുടെ നിയന്ത്രണത്തിനു പുറത്താണെന്നും ബോർഡ് വ്യക്തമാക്കി.
What you should read next

  • ‘എയിംസ് വേണമെന്ന ആവശ്യം നിസാരമല്ല\“: കേന്ദ്ര സർക്കാർ പ്രതിനിധി ഹാജരാകണമെന്ന് ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       


കേരളത്തെ അപമാനിക്കുന്നതിനാണ് ഇത്തരമൊരു പേരിട്ടതെന്ന് ഹർജിക്കാർ വാദിച്ചു. കേരളത്തിൽ നിന്ന് ഒരാളെ പോലും വാർത്താ സമ്മേളനത്തിലും നിർമാതാക്കൾ ഹാജരാക്കിയിട്ടില്ല. കേരള സ്റ്റോറി 1 പുറത്തു വന്നതിനു ശേഷം മലയാളികൾ വളരെയേറെ പ്രതിസന്ധികൾ നേരിട്ടു. ഈ ചിത്രത്തിന്റെ പേരിൽ രാജ്യത്ത് പലയിടത്തും കുഴപ്പങ്ങളുണ്ടായെന്നും ഹർജിക്കാർ പറഞ്ഞു. തുടർന്നാണ് ഹർജി നാളെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ADVERTISEMENT Go AD-FREE
JUST IN


  • 3 MINUTES AGO   അനിൽ അംബാനിയുടെ മുംബൈയിലെ വീട് കണ്ടുകെട്ടി ഇ.ഡി; 3,716 കോടി രൂപ വിലമതിക്കുന്ന കെട്ടിടം Latest News
      

         
    •   
         
    •   
        
       

  • 17 MINUTES AGO   ‘കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിൽ നിർമാതാവിന് എതിർപ്പ് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 19 MINUTES AGO   ‘ജയിലിൽ പോകേണ്ടവർ കടകംപള്ളിയും വാസവനും, കേസ് സിബിഐക്ക് കൈമാറണം’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
The Kerala Story 2 controversy: Producer Vipul Amrutlal Shah objects to the High Court viewing the film, arguing that the Censor Board is the sole authority for evaluation. The petition to cancel the film\“s censor certificate will be heard again amid debates over the movie\“s title and its alleged impact on Kerala\“s dignity.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
476816