search

വെനസ്വേല–യുഎസ് സംഘർഷം: വെനസ്വേലയുടെ വ്യോമമേഖല അടച്ചെന്ന് ട്രംപ്, ‘കൊളോണിയലിസ്റ്റ് ഭീഷണി’ എന്ന് മറുപടി

deltin33 The day before yesterday 11:26 views 890
  



വാഷിങ്ടൻ ∙ വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ലഹരികടത്ത് ആരോപിച്ച് വെനസ്വേലയ്ക്കെതിരെ സൈനികനടപടിയുണ്ടാകുമെന്ന ഭീഷണിക്കു പിന്നാലെയാണു വ്യോമമേഖല അടച്ചതായി കണക്കാക്കാൻ രാജ്യാന്തര വിമാനക്കമ്പനികളോട് ട്രംപ് ആവശ്യപ്പെട്ടത്. സാധാരണനിലയിൽ അതതു രാജ്യം തന്നെയാണു വ്യോമമേഖല അടച്ചതായി പ്രഖ്യാപിക്കുക.

  • Also Read ‘മൂന്നാംലോകക്കാർ ഇങ്ങോട്ടു വരേണ്ട’: കുടിയേറ്റം എക്കാലത്തേക്കുമായി നിർത്തിവയ്ക്കും, ആനുകൂല്യങ്ങൾ നിർത്തലാക്കും; ട്രംപിന്റെ ഭീഷണി   


വെനിസ്വേലൻ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾ, പൈലറ്റുമാർ എന്നിവർക്കാണ് ട്രംപ് നിർദേശം നൽകിയത്. ‘‘ദയവായി വെനിസ്വേലയ്ക്കു മുകളിലുള്ളതും ചുറ്റുമുള്ളതുമായ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുന്നത് പരിഗണിക്കുക’’ – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ എഴുതി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് വ്യോമപാത അടച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനം. ട്രംപിന്റെ നിർദ്ദേശത്തെ വെനസ്വേലയുടെ വിദേശകാര്യ മന്ത്രി അപലപിച്ചു. നീക്കം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്നും വെനസ്വേലയിലെ ജനങ്ങൾക്കെതിരായ അതിരുകടന്നതും നിയമവിരുദ്ധവുമായ ആക്രമണത്തെ നീതീകരിക്കാനാവില്ലെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

  • Also Read ട്രംപിന്റെ നിർണായക ഉത്തരവ്: 19 രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കും; ഇന്ത്യക്കാർക്ക് തൽക്കാലം ആശ്വാസം   


വെനസ്വേലയ്ക്കു മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്നു കഴിഞ്ഞയാഴ്ച അമേരിക്കൻ വിമാനക്കമ്പനികൾക്കു ട്രംപ് ഭരണകൂടം മുന്നറിയിപ്പു നൽകിയിരുന്നു. ഇതെത്തുടർന്ന് സർവീസ് നിർത്തിയ 6 പ്രമുഖ അമേരിക്കൻ വിമാനക്കമ്പനികളുടെ അംഗീകാരം വെനസ്വേല പിൻവലിക്കുകയും ചെയ്തു. വെനസ്വേല സർക്കാരിന്റെ പിന്തുണയോടെയാണ് യുഎസിലേക്ക് ലഹരികടത്ത് എന്നാണ് ട്രംപിന്റെ ആരോപണം. ഇത് വെനസ്വേല നിഷേധിച്ചിരുന്നു. 2019 മുതൽ വെനിസ്വേലയിലേക്കുള്ള യുഎസ് കാർഗോ വിമാനങ്ങളുടെ സഞ്ചാരം നിർത്തിവച്ചിട്ടുണ്ട്.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Trump Warns of Venezuela Airspace Closure: Venezuela airspace closure is a significant concern following Donald Trump\“s warning. International airlines are advised to avoid Venezuelan airspace due to potential risks and ongoing political tensions.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470623