search

അറിവിന്റെ പൂരം ഇന്ന് കൊടിയിറങ്ങും; ഹോർത്തൂസ് വേദിയിൽ ഇന്ന് മോഹൻലാൽ, യേശുദാസ് ആദരസന്ധ്യ

LHC0088 The day before yesterday 11:26 views 723
  



കൊച്ചി ∙ അറബിക്കടലിന്റെ റാണിക്ക് അക്ഷരങ്ങളുടെയും ആശയങ്ങളുടെയും അഭിമാനമുദ്ര ചാർത്തിയ മനോരമ ഹോർത്തൂസിന് ഇന്നു മലയാളത്തിന്റെ മോഹൻലാൽ കൊടിയിറക്കും. രാജേന്ദ്രമൈതാനവും സുഭാഷ് പാർക്കും ആൾക്കടലാക്കി നാലുദിനം നീണ്ട കലാ–സാഹിത്യോത്സവത്തിനാണു തിരശീല വീഴുന്നത്. വൈകിട്ട് 7ന് ദർബാർ ഹാൾ ഗ്രൗണ്ടിലാണു സമാപന സമ്മേളനം.

  • Also Read സഞ്ചാരം ചാനലുകൾ ടെലികാസ്റ്റ് ചെയ്യാത്തതുകൊണ്ട് കാസറ്റാക്കി വിറ്റാലോ എന്ന് ആലോചിച്ച കാലം എനിക്കുണ്ട്   


മലയാളത്തിന്റെ മഹാഗായകൻ കെ.ജെ.യേശുദാസിനുള്ള ‘ഹോർത്തൂസ് ഹാൾ ഓഫ് ഫെയിം’ ആദരമുദ്ര ചടങ്ങിൽ മുഖ്യാതിഥിയായെത്തുന്ന നടൻ മോഹൻലാൽ സമർപ്പിക്കും. അമേരിക്കയിൽ കഴിയുന്ന യേശുദാസിനു വേണ്ടി മകൻ വിജയ് യേശുദാസ് ആദരമുദ്ര ഏറ്റുവാങ്ങും. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ മലയാള മനോരമ ആദരിക്കും. തുടർന്നു വേദിയിൽ യേശുദാസ് ആദരസന്ധ്യ– ‘ഒരു സ്വരം മാത്രം’. യേശുദാസിന്റെ അനശ്വരഗാനങ്ങൾ പ്രശസ്ത ഗായകർ അവതരിപ്പിക്കും. സമാപനച്ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മൂലം പരിമിതപ്പെടുത്തിയിട്ടുണ്ട്.

  • Also Read തരൂർ നേമത്ത് ‘സർപ്രൈസ് മുഖ്യമന്ത്രി സ്ഥാനാർഥി’ആകുമോ ? ‘പാർട്ടിക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ അവർ പറയട്ടെ’   


ഹോർത്തൂസിന്റെ മൂന്നാം ദിനവും വേദികളിലേക്കു കലാസാഹിത്യ പ്രേമികൾ അണമുറിയാതെ ഒഴുകിയെത്തുകയായിരുന്നു. രാഷ്ട്രീയ, സാഹിത്യ, കലാ സാംസ്കാരിക പ്രഗല്ഭരുടെ നിര സെഷനുകളെ സമ്പന്നമാക്കി.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Manorama Hortus 2025 Concludes with Mohanlal\“s Presence:Malayala Manorama Hortus concludes with Mohanlal honoring KJ Yesudas. The event was a four-day festival of arts and literature.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159357