cy520520•The day before yesterday 11:26• views 945
ധാക്ക ∙ ആരോഗ്യനില മോശമായതിനെ തുടർന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ഖാലിദ സിയയെ (80) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടായ അണുബാധയെ തുടർന്നാണ് നവംബർ 23ന് ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഖാലിദയുടെ സ്ഥിതി ഭേദമായാൽ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് അയയ്ക്കുമെന്നു ബിഎൻപി വക്താവ് അറിയിച്ചു. കഴിഞ്ഞവർഷം ബംഗ്ലദേശിൽ ഉണ്ടായ വിദ്യാർഥി പ്രക്ഷോഭം നയിക്കാൻ ഖാലിദയും മുൻനിരയിലുണ്ടായിരുന്നു.
Also Read ഖാലിദ സിയയുടെ ജയിൽമോചനം: ശരിവച്ച് കോടതി
വിദേശത്തേക്ക് കൊണ്ടുപോകുന്നതിനാ എയർ ആംബുലൻസ് തയാറാക്കി വച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഖാലിദ ജീവിച്ചിരുന്നത്. മൂന്ന് തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്ന സിയയെ, 2018-ൽ ഷെയ്ഖ് ഹസീനയുടെ സർക്കാർ അഴിമതിക്കുറ്റം ആരോപിച്ച് ജയിലിലടച്ചിരുന്നു. പിന്നാലെ വൈദ്യചികിത്സയ്ക്കായി വിദേശയാത്ര നടത്തുന്നതിൽ നിന്നും ഖാലിദയെ വിലക്കി. ഹസീനയെ പ്രധാനമന്ത്രി പദത്തിൽ നിന്നും പുറത്താക്കിയതിനു തൊട്ടുപിന്നാലെ, കഴിഞ്ഞ വർഷം ഖാലിദ സിയ ജയിൽ മോചിതയായിരുന്നു.
Also Read 3 അഴിമതി കേസുകളിൽ തിരിച്ചടി; ഷെയ്ഖ് ഹസീനയ്ക്ക് 21 വർഷം കഠിന തടവ്, മകനും മകളും ജയിലിലേക്ക്
2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്ന് ഖാലിദ സിയ നേരത്തെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ബിഎൻപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഖാലിദയെയാണ് ഉയർത്തി കാണിച്ചിരുന്നത്. ബംഗ്ലദേശിന് ഖാലിദ സിയയെപ്പോലുള്ള ഒരു നേതാവിനെയാണ് ആവശ്യമെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസും പ്രസ്താവന പുറത്തിറക്കിയിരുന്നു.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NewsAlgebraIND/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Khaleda Zia Hospitalized Amid Health Concerns : The former Bangladesh Prime Minister is receiving treatment for a lung infection and heart ailment. She may be sent abroad for advanced treatment if her condition improves.