search

‘മന്ത്രിയുടെ ഭാര്യ ആയല്ല മത്സരിക്കുന്നത്, ശബരീനാഥനെ വിമർശിച്ചതിൽ കമന്റില്ല; ‌ജില്ലാ പഞ്ചായത്തിൽ മത്സരിക്കുന്നതിൽ ഉയർച്ച താഴ്ചയില്ല’

LHC0088 Yesterday 11:16 views 483
  



മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ തിരുവനന്തപുരത്ത് കോർപറേഷൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയപ്പോൾ വിമർശിച്ചത് സിപിഎമ്മായിരുന്നു. ഹയർ സെക്കണ്ടറിയിൽ നിന്ന് ഹൈസ്കൂളിലേക്ക് എന്നായിരുന്നു വിമർശനം. എന്നാൽ ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചടയമംഗലം മുൻ എംഎൽഎ ആർ. ലതാ ദേവിയെ എൽ‌ഡിഎഫ് കൊല്ലം ജില്ലാ പഞ്ചായത്തിൽ സ്ഥാനാർ‌ഥിയാക്കി. ലതാ ദേവി മുൻ എംഎൽഎ മാത്രമല്ല മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയുമാണ്. എന്തു കൊണ്ടാണ് ലതാദേവിയെ സ്ഥാനാർഥി ആക്കിയത്. മന്ത്രിയുടെ ഭാര്യ ആയതു കൊണ്ടാണോ, അതോ ഭരണം ലഭിച്ചാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കാണോ സിപിഐയുടെ നോട്ടം. ആർ. ലതാ ദേവി സംസാരിക്കുന്നു, സ്ഥാനാർഥിത്വത്തെക്കുറിച്ചും, ശബരിനാഥനെതിരെ ഉയർന്ന വിമർശനത്തെക്കുറിച്ചും.  

  • Also Read ‘സെലിബ്രിറ്റികൾക്ക് എന്താണ് പ്രത്യേകത, പത്രം വായിക്കാറില്ലേ ?’: വി.എം.വിനുവിന് തിരിച്ചടി, മത്സരിക്കാനാകില്ല   


∙ ശബരീനാഥൻ മത്സരിക്കാനിറങ്ങിയപ്പോൾ ഹയർസെക്കൻഡറിയിൽ നിന്ന് ഹൈസ്കൂളിലേക്ക് എന്നാണ് സിപിഎമ്മുകാർ ആക്ഷേപിച്ചത് ? ചടയമംഗലം എംഎൽഎ ആയിരുന്ന ലതാദേവിയാണ് അവിടെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനിറങ്ങുന്നത്. ഒരു താഴോട്ടുപോക്കാണോ ?

അതിലൊന്നും ഞാൻ കമന്റ് ചെയ്യുന്നില്ല. അതേ കുറിച്ചൊന്നും പറയേണ്ട ആളല്ല ഞാൻ. ജനസേവനത്തിൽ ഉയർച താഴ്ചയൊന്നുമില്ല. നമുക്ക് ലഭിക്കുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നിർവഹിക്കുക എന്നതാണ് ലക്ഷ്യം. എനിക്ക് അതിൽ ഒന്നും തോന്നുന്നില്ല. നിയമസഭയും പഞ്ചായത്തും എല്ലാം ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. ആ കാഴ്ചപ്പാടോടെയാണ്  മുന്നോട്ടു പോകുന്നത്. നിയമസഭ കുറച്ചുകൂടി വിശാലമാണ്. നിയമനിർമാണം അടക്കം നടപ്പാക്കാൻ സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് എൽഡിഎഫിന്റെ നിലപാട്.

  • Also Read കേരളത്തിലെ എസ്ഐആർ ഹർജികളിൽ വിശദവാദം ഒരുമിച്ച്; വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി   


∙ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുകയാണല്ലോ ?

പാർട്ടി തീരുമാനിച്ചു. സ്വാഭാവികമായും പൊതുരംഗത്തുള്ള ആളാണല്ലോ. ഇടവേളയൊന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടായിട്ടില്ല. പാർട്ടി പറഞ്ഞ തീരുമാനം അനുസരിക്കുന്നു. എപ്പോഴും പൊതുസമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അത് പരിഹരിക്കുക എന്നുള്ളതാണ് എന്റെയും പാർട്ടിയുടെയും മുന്നണിയുടെയും സമീപനം. അത് യാഥാർഥ്യമാക്കാനായാണ് മത്സരിക്കുന്നത്.  
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ മന്ത്രിയുടെ ഭാര്യ എന്നത് സ്ഥാനാർഥിത്വം ലഭിക്കാൻ സഹായമായോ, അതോ ബാധ്യത ആണോ ? മന്ത്രി അനിൽ പ്രചാരണത്തിന് ഇറങ്ങുമോ ?

ഓർമ വച്ച കാലം മുതൽ പാർട്ടിയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. കല്യാണം കഴിച്ചത് മന്ത്രിയെ ആയിരുന്നില്ല. പൊതുപ്രവർത്തകനായ സഖാവ് അനിലിനെയാണ് ഞാൻ കല്യാണം കഴിച്ചത്. ഈ അടുത്തിടെയാണ് സന്ദർഭവശാൽ അദ്ദേഹം മന്ത്രിയായത്. ഞാൻ മത്സരിക്കുന്നത് മന്ത്രിയുടെ ഭാര്യ ആയിട്ടല്ല. കൊല്ലം ജില്ലയിൽ 40 വർഷത്തിൽപരമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു കേഡർ എന്ന നിലയിലാണ്. പാർട്ടി എവിടെയാണോ ചുമതല നൽകുന്നത് അവിടെയാകും അനിൽ  പ്രചാരണത്തിന് ഇറങ്ങുന്നത്.

∙ ലതാദേവി ജയിച്ച് എൽഡിഎഫ് അധികാരത്തിൽ എത്തിയാൽ ആദ്യം ടേം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അവസരം കിട്ടുമെന്നാണല്ലോ കേൾക്കുന്നത് ? എന്തു കൊണ്ടാണ് മുൻ എംഎൽഎയെ പാർട്ടി നിയോഗിച്ചത് ?

പാർട്ടി നിയമസഭയിലേക്ക് കർശനമായും 2 ടേം എന്ന് നിഷ്കർച്ചിട്ടുണ്ട്. ചില അവസരങ്ങളിൽ സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് കൊടുക്കുന്ന സമീപനം സ്വീകരിക്കും. ഞാൻ 2001ൽ രണ്ടാമത്തെ അവസരത്തിൽ പരാജയപ്പെട്ടു. അതിനുശേഷം പൊതുരംഗത്ത് ഞാൻ നിലക്കൊള്ളുകയാണ്. അധികാരസ്ഥാനങ്ങൾ എപ്പോഴും ഒരാൾക്കു തന്നെ കിട്ടണമെന്നില്ലല്ലോ. അതൊക്കെ താൽക്കാലികമല്ലേ.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാർട്ടിയും മുന്നണിയും ആണ് തീരുമാനമെടുക്കേണ്ടത്. ഞാൻ പറയേണ്ട വിഷയമല്ല അത്.

∙ ചടയമംഗലത്തെ പാർട്ടിയിൽ വിഭാഗീയത പിടികൂടിയിട്ടുണ്ടല്ലോ. ധാരാളം പേർ പാർട്ടി വിട്ടുപോയി. ഇതിനുള്ള പരിഹാരമാണോ സമവായ സ്ഥാനാർഥി എന്ന നിലയിൽ ലതാദേവി എത്തുന്നത് ?

അതിനുള്ള പരിഹാരമല്ല ഈ സ്ഥാനാർഥിത്വം. പാർട്ടിയിൽ നിന്ന് അങ്ങനെ അധികം ആരും വിട്ടുപോയിട്ടില്ല. വിട്ടുപോയവർ തന്നെ എൽഡിഎഫിന്റെ ഭാഗമായാണ് പ്രവർ‌ത്തിക്കുന്നത്. അതുകൊണ്ട് എൽഡിഎഫിന് ബലക്ഷയം സംഭവിച്ചിട്ടില്ല. കൂടുതൽ ശക്തമായാണ് എൽ‌ഡിഎഫ് പ്രവർത്തിക്കുന്നത്. English Summary:
Latha Devi\“s Candidacy: Latha Devi, a prominent political figure, is contesting in the upcoming Kollam District Panchayat election. As a former MLA and wife of a minister, her candidacy sparks debate about political motives and priorities in local governance. She emphasizes her long-standing commitment to public service and the LDF\“s dedication to strengthening local self-governance.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158845