search

രാവിലെ ഏഴേകാലോടെ വീടിനു പുറത്തേയ്ക്ക്; കയ്യിൽ ഒരു ജഗ്ഗ് ചായ; ഈ സ്ത്രീ ബഹുമാനിക്കപ്പെടും!

cy520520 Yesterday 11:39 views 509
  

    



ചെറിയ പ്രവൃത്തികളിലൂടെ ആളുകളുടെ ഹൃദയം കീഴടക്കുന്ന മനുഷ്യരുണ്ട്. ദിനചര്യ പോലെ ഒരു സ്ത്രീ പിന്തുടരുന്ന ചെറിയൊരു  കാര്യം ഏറെ പ്രശംസ നേടുന്നതും അതിനാലാണ്. സഹജീവികളോടു കാണിക്കുന്ന സ്നേഹവും കരുതലും വളരെ പ്രാധാന്യമുള്ളതാണെന്ന് ഓർമിപ്പിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

  • കൊച്ചുമക്കളെ ‘സൈഡാക്കി’ നിത അംബാനിയുടെ ആഘോഷത്തിമർപ്പ്; ഒപ്പം ക്യൂട്ടായി ഇഷയും Love N Life
      

         
    •   
         
    •   
        
       


രാവിലെ ഏഴേകാലോടെ ഒരു സ്ത്രീ തന്റെ വീടിനു പുറത്തേക്കിറങ്ങുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ആ സമയം അവരുടെ വീടിനു മുൻവശത്ത് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി  ഒരു വാഹനം നിർത്തിയിട്ടിരിക്കുന്നതും ഒരാൾ അതിൽ നിൽക്കുന്നതും കാണാം. ഒരു കയ്യില്‍ പാത്രത്തിൽ ചായയുമായാണ് യുവതി എത്തുന്നത്. തുടർന്ന് ഈ ചായ ഗ്ലാസിലേക്കു പകരുകയും വാഹനത്തിൽ നിൽക്കുന്നയാൾക്കു നൽകുകയും ചെയ്യുന്നു.

ഇത് വളരെ അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്ന കുറിപ്പോടെയാണ് വി‍ഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. ശുചീകരണ തൊഴിലാളികൾക്കായി എല്ലാദിവസവും രാവിലെ ചായ കരുതുന്ന ഒരു അമ്മ. ഇതൊരു ചെറിയകാര്യമാണ് പക്ഷേ, ഇത്തരം ചെറിയ സദ്പ്രവൃത്തികളിലൂടെ മറ്റുള്ളവരുടെ മുഖത്തു പുഞ്ചിരി വിരിയിക്കാൻ സാധിക്കുന്നത് വലിയ കാര്യമാണ് എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് ഒരാൾ കുറിച്ചത്.


एक माँ सुबह 7:15 बजे सफाई कर्मचारियों को चाय देने बाहर आती है। उनका यह छोटा-सा काम उन सफाई कर्मियों के दिन में गर्माहट भर देता है।

यह हमें याद दिलाता है कि दयालुता के छोटे काम भी हमारे शहर के लिए मेहनत करने वाले लोगों के लिए बहुत मायने रखते हैं। pic.twitter.com/B30cqey4pm— JIMMY (@Jimmyy__02) December 12, 2025


സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കം  വിഡിയോ ശ്രദ്ധനേടി. സ്ത്രീയുടെ സദ്പ്രവൃത്തിയെ പ്രകീർത്തിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ‘ഹൃദയസ്പർശിയായ നിമിഷം’ എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ഓരോ ഇന്ത്യക്കാരനും ഇവരെ മാതൃകയാക്കാവുന്നതാണ്. വിവേചനം മാറണം.’– എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
  English Summary:
Acts of Kindness are small gestures that have a big impact. This heartwarming story showcases a woman\“s daily act of providing tea to sanitation workers, demonstrating the power of simple kindness and its ability to bring joy to others.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156498