search

അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചു, അതിവേഗം പട്യാല ഹൗസ് കോടതിയിലേക്ക്; നിർണായ നീക്കങ്ങളുമായി എൻഐഎ

Chikheang Yesterday 11:16 views 676
  

    



ന്യൂഡൽഹി/ ന്യൂയോർക്ക്∙ ജയിലിൽ കഴിയുന്ന അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനും മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയുമായ അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ് അൻമോൽ ബിഷ്ണോയിയെ എത്തിച്ചത്. അൽമോലിനെ എത്തിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലും പരിസരത്തും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പൊലീസ് വിപുലമായ സുരക്ഷാ പരിശോധന നടത്തി. അൻമോൽ ബിഷ്ണോയിയെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോയി.  

  • അൻമോൽ ബിഷ്ണോയിയെ ഉടൻ ഇന്ത്യയിലെത്തിക്കും; നാടുകടത്തിയത് ലൂസിയാനയിൽ നിന്ന്, വിമാനമിറങ്ങുമ്പോൾ അറസ്റ്റ് ഉറപ്പെന്ന് സൂചന US News
      

         
    •   
         
    •   
        
       
  • തെരുവിൽനിന്ന് ഭക്ഷണം കഴിച്ചു; വിനോദ സഞ്ചാരികളായ അമ്മയും രണ്ട് മക്കളും മരിച്ചു Europe News
      

         
    •   
         
    •   
        
       


കഴിഞ്ഞ വർഷം ഒക്ടോബർ 12ന് രാത്രിയാണ് എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയെ ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിന്റെ ഓഫിസിന് മുന്നിൽ വച്ച് ലോറൻസ് ബിഷ്ണോയിയുടെ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അൻമോൽ ബിഷ്ണോയിക്ക് പങ്കുണ്ടെന്നാണ് പ്രധാന ആരോപണം.

കൂടാതെ, 2022ൽ വെടിയേറ്റു മരിച്ച പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലും അൻമോൽ ബിഷ്ണോയിയുടെ പേര് ഉയർന്നുവന്നിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന അൻമോൽ ബിഷ്ണോയിയെ കഴിഞ്ഞ വർഷം നവംബറിലാണ് യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇയാൾ വ്യാജരേഖയുടെ അടിസ്ഥാനത്തിൽ വാങ്ങിയ റഷ്യൻ പാസ്‌പോർട്ട് ഉപയോഗിച്ചാണ് വിദേശത്ത് കഴിഞ്ഞിരുന്നത്.

അതേസമയം, അമേരിക്കയിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് ഇന്ത്യയിലെത്തിയ അൻമോൽ ബിഷ്ണോയിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അൻമോളിന്റെ ബന്ധു രമേശ് ബിഷ്ണോയി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ സഹോദരനായതിന്റെ പേരിൽ മാത്രമാണ് അൻമോൽ ശിക്ഷിക്കപ്പെടുന്നതെന്നും, നിയമത്തിൽ കുടുംബത്തിന് വിശ്വാസമുണ്ടെങ്കിലും ബന്ധുവിന്റെ സുരക്ഷയാണ് പ്രധാന പരിഗണനയെന്നും രമേശ് ബിഷ്ണോയി പറഞ്ഞു. English Summary:
Anmol Bishnoi, the brother of gangster Lawrence Bishnoi, has been deported from the US to India. He is a key suspect in the Baba Siddique murder case and is also linked to the Sidhu Moose Wala murder.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160708