search

ഞങ്ങളുടെ കരളാ, കേരള!; കേരളത്തെ ഇഷ്ടപ്പെടുന്ന അമേരിക്കൻ ദമ്പതികളുടെ ആദ്യ കൺമണി

Chikheang Yesterday 10:57 views 758
  



കോട്ടയം ∙ കേരളം ആദ്യം കണ്ടപ്പോൾത്തന്നെ കേരളയുടെ കണ്ണു നിറഞ്ഞു. അമേരിക്കൻ സ്വദേശികളായ റോബർട്ട് മോർഹൗസിനും (45) ഭാര്യ കാതറീനും (46) കേരളത്തോടുള്ള സ്നേഹമാണ് കേരള. അവരുടെ ആദ്യ കൺമണി. മകൾ കേരളയെ എന്നപോലെ അവർക്ക് കേരളത്തെയും മലയാളികളെയും ഇഷ്ടമാണ്. 16 ദിവസം കൂടി കഴിഞ്ഞാൽ കേരള (15) മധുരപ്പതിനാറുകാരിയാകും.

  • Also Read ക്രമക്കേട് ആയിരത്തിലധികം റേഷൻ കടകളിൽ; 345 കടകളുടെ ലൈസൻസ് റദ്ദാക്കി, ഇതിൽ ഭൂരിഭാഗവും പിഴയടച്ചു പുതുക്കി   


പിഎച്ച്ഡിയുടെ ഭാഗമായി സുറിയാനിയെക്കുറിച്ചും കർണാടകസംഗീതത്തെക്കുറിച്ചും ഗവേഷണം നടത്താനാണ് ഇരുവരും 2008 ൽ കേരളത്തിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് മെറിലാൻഡിൽ വിദ്യാർഥിയായിരുന്നു കാതറീൻ. സുറിയാനി ക്രിസ്ത്യാനികളെക്കുറിച്ചു വാഷിങ്ടൻ ഡിസിയിൽ കാത്തലിക് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുമ്പോഴാണു റോബർട് കോട്ടയത്തെ സീരിയെക്കുറിച്ച് (സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) അറിഞ്ഞത്. സീരി ഡയറക്ടർ ഫാ.ജേക്കബ് തെക്കേപ്പറമ്പിലിനെ ബന്ധപ്പെട്ടതോടെ ഇവിടേക്ക് വരാൻ അവസരം ലഭിച്ചു.  

2009 ൽ അമേരിക്കയിലേക്കു തിരികെ പോയപ്പോൾ കാതറിൻ ഗർഭിണിയായിരുന്നു. നവംബർ 17ന് അമേരിക്കയിൽ പ്രസവിച്ചു. രണ്ടാമതൊന്ന് ആലോചിക്കുകപോലും വേണ്ടിവന്നില്ല മകൾക്കു കേരള എന്നു പേരിടാൻ. കേലിബ് (13), സെവാന (13), റിവർ (9) എന്നിങ്ങനെ 3 മക്കൾ കൂടിയുണ്ട് ദമ്പതികൾക്ക്. ഇപ്പോൾ എല്ലാവരും ജറുസലമിലാണ് താമസം.സീരിയുടെ 40–ാം വാർഷികത്തിനു റോബർട് കോട്ടയത്തു വന്നപ്പോൾ കേരളയും ഒപ്പമുണ്ടായിരുന്നു. ജറുസലമിൽ 11-ാം ക്ലാസ് വിദ്യാർഥിനിയാണ്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


റോബർട്ടിനും കാതറീനിനും പാലപ്പവും സ്റ്റൂവും പിടിയും കോഴിക്കറിയും പ്രിയം. പൊറോട്ടയും ബീഫും പായസവും സുഖിയനും മറക്കാനാവുന്നില്ല; പാനിയൊഴിച്ച് സദ്യ കഴിച്ചതും. കേരളയ്ക്ക് കൈകൊണ്ടു വാരിക്കഴിക്കാനുമിഷ്ടം. കേരളീയരുടെ ഹൃദ്യമായ പെരുമാറ്റമാണ് ഏറെ ആകർഷിച്ചത്. മതമൈത്രി എന്ന വാക്കാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും റോബർട്ട് പറഞ്ഞു, അതും പച്ചമലയാളത്തിൽ. ഇവിടെ ഒരു കടയുടെ ഉദ്ഘാടനത്തിനു വനിതകൾ ശിങ്കാരിമേളം അവതരിപ്പിക്കുന്നതു കണ്ട കാതറീൻ ചെങ്ങളത്ത് ലാലി കുമാറിന്റെ ശിക്ഷണത്തിൽ ചെണ്ടയും പഠിച്ചു. English Summary:
An American Family\“s Love for Kerala: Kerala name is inspired by Kerala. The American couple, deeply in love with the state and its culture, named their daughter Kerala. They admire the warm hospitality and religious harmony prevalent in Kerala.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161023