LHC0088 • Yesterday 10:57 • views 986
സമയം വൈകിട്ട് അഞ്ചര. ബിഹാറിൽ ഇരുട്ടുപടർന്നുകഴിഞ്ഞു. വൈകിട്ട് 5 കഴിയുന്നതോടെ ഇവിടെ സൂര്യനസ്തമിക്കും. വഴിയോരത്തെ വീടുകളിലെല്ലാം വൈദ്യുതി വിളക്കുകൾ തെളിഞ്ഞു. ദേശീയപാത 120 ലൂടെ നളന്ദ ജില്ലയിലെ ബിഹാർ ഷെരീഫിലേക്കാണ് യാത്ര. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുന്ന 6 മണ്ഡലങ്ങളിലൊന്ന്.
- Also Read പാക്കിസ്ഥാൻ അങ്ങേയറ്റം അപകടത്തിൽ; ഇന്ത്യയുടെ ചെറുനീക്കം പോലും അവരെ മരുഭൂമിയാക്കും –റിപ്പോർട്ട്
ടൗണിനോടു ചേർന്നുള്ള ചെറിയൊരു മൈതാനത്താണ് യോഗം. അരിവാളും നെൽക്കതിരുമുള്ള ചെങ്കൊടികളേന്തി കുട്ടികളും പ്രായമായവരും ഉൾപ്പെടെ ആൾക്കൂട്ടം കാത്തുനിൽക്കുന്നു. സ്ഥാനാർഥി ശിവകുമാർ യാദവ് വേദിയിലേക്കെത്തിയതോടെ ഇങ്ക്വിലാബ് സിന്ദാബാദ് വിളികളുയർന്നു. പാർട്ടി ചിഹ്നം ആലേഖനം ചെയ്ത ഷാൾ അണിയിച്ച് നേതാക്കൾ സ്ഥാനാർഥിയെ സ്വീകരിച്ചു.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയാണ് മുഖ്യാതിഥി. സ്ഥാനാർഥിയെ ആനി വിശദമായി പരിചയപ്പെടുത്തി – ‘നിങ്ങളിലൊരുവനാണ് സ്ഥാനാർഥി. നിങ്ങൾക്ക് പല ആവശ്യങ്ങളുണ്ടായപ്പോഴും ഓടിയെത്തിയ ചെറുപ്പക്കാരൻ.’ പരിചയപ്പെടുത്തലിനു ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ആനി രാജ കത്തിക്കയറി. ശിവകുമാറിന്റെ കൈപിടിച്ചുയർത്തി, ഒരിക്കൽക്കൂടി വോട്ട് അഭ്യർഥിച്ച് പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന് സമീപത്തെ കടകൾക്കരികിലേക്കു നടന്ന്, പരിസരത്തുമുള്ളവരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിച്ചു. തുടർന്ന് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങി.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
MORE PREMIUM STORIES
ബിഹാർ നിയമസഭയിൽ സിപിഐക്ക് 2 സീറ്റുകളാണുള്ളത്. സിറ്റിങ് എംഎൽഎമാരായ രാംരത്തൻ സിങ് (തെഗ്ര), സൂര്യകാന്ത് പാസ്വാൻ (ബഖ്രി) എന്നിവർക്ക് സീറ്റ് നൽകിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബച്‌വാര മണ്ഡലത്തിൽ ആർജെഡിയോട് 464 വോട്ടുകൾക്കു തോറ്റ അവധേഷ് കുമാർ റായ് വീണ്ടും മത്സരിക്കുന്നു. രാകേഷ് കുമാർ പാണ്ഡെ (ഹർലഖി), രാം നാരായൺ യാദവ് (ജഞ്ജർപൂർ) എന്നിവരാണു മറ്റു സ്ഥാനാർഥികൾ. 20 സീറ്റുകളിൽ മത്സരിക്കുന്ന സിപിഐ (എംഎൽ), 4 സീറ്റിൽ മത്സരിക്കുന്ന സിപിഎം എന്നിവയാണ് ഇന്ത്യാ സഖ്യത്തിലെ മറ്റ് ഇടതുപാർട്ടികൾ. English Summary:
CPI\“s Campaign in Bihar Sharif: Bihar Election focuses on CPI\“s campaign in Bihar Sharif. The article highlights the party\“s efforts, candidate introductions, and the broader political landscape of the Bihar Assembly elections, including its alliance with other left parties. |
|