ലഖ്നൗ∙ ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുകയാണെന്നും രക്ഷിക്കണമെന്നും അപേക്ഷയുമായി ഭർത്താവ് മജിസ്ട്രേറ്റിനു മുന്നിൽ. യുപിയിലെ സീതാപുർ ജില്ലയിലാണ് സംഭവം. മിറാജ് എന്നയാളാണ് ജില്ല ഭരണകൂടത്തിന്റെ അദാലത്തിൽ വിചിത്രമായ പരാതിയുമായെത്തിയത്.   
  
 -  Also Read  തർക്കത്തിനിടെ പ്ലസ് ടു വിദ്യാർഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു; പത്തോളം തുന്നൽ, പ്രതി പിടിയിൽ   
 
    
 
രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഇയാളുടെ വാദം. സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നത്രെ. ഇതുസംബന്ധിച്ച് നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും അവർ ഇടപെടാൻ തയാറാകാത്തതിനെ തുടർന്നാണ് മജിസ്ട്രേറ്റിനെ കണ്ടതെന്നും ഇയാൾ പറയുന്നു.   
  
 -  Also Read  ആർത്തവമായതിനാൽ ചൈതന്യാനന്ദയെ കാണാൻ കഴിയില്ലെന്ന് യുവതി, വരാൻ നിർബന്ധിച്ച് സഹായി; ഓഡിയോ പുറത്ത്   
 
    
 
അതേസമയം, മിറാജ് പരാതിപ്പെട്ടതിനു പിന്നാലെ ഇയാളുടെ ഭാര്യ നസിമുൻ സംഭവം വിശദീകരിച്ച് വിഡിയോ പുറത്തുവിട്ടു. ഭർത്താവ് സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണെന്നും അതിന്റെ ഭാഗമായാണ് പരാതിയെന്നും ഇവർ പറയുന്നു. തന്നെ സ്ത്രീധനത്തിന്റെ പേരിൽ ഇയാൾ നിരന്തരം ഉപദ്രവിക്കുകയാണെന്നും നാലുമാസം ഗർഭിണിയായ തന്റെ ഒരു കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.  English Summary:  
Wife Transforms into Snake Woman, Husband\“s Bizarre Claim: Strange complaint filed by a husband in Uttar Pradesh claims his wife transforms into a snake woman at night. He alleges harassment and seeks protection, while the wife accuses him of dowry harassment and planning to remarry. |