തിരുവനന്തപുരം∙ സംസ്ഥാനത്ത് സംഘങ്ങളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച 2025 ലെ കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബില്ല് നിയമസഭ പാസ്സാക്കി. നേരത്തെ മലബാറിലും തിരുവിതാംകൂർ - കൊച്ചി പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന വ്യത്യസ്ത നിയമങ്ങൾ ഒഴിവാക്കിയാണ് സംസ്ഥാനത്താകെ ബാധകമായ വിധം പുതിയ ഏകീകൃത നിയമം പാസ്സാക്കിയത്.  
  
 -  Also Read  ‘ദ്വാരപാലകശില്‍പം ഏതു കോടീശ്വരനാണ് വിറ്റത്?’: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്രതിരോധിച്ച് സർക്കാർ, സഭ പിരിഞ്ഞു   
 
    
 
പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോഴും നിലവിൽ രജിസ്റ്റർ ചെയ്ത മുഴുവൻ സംഘങ്ങളുടെയും സാധൂകരണം ഉറപ്പാക്കിയിട്ടുണ്ട്. സംഘങ്ങളുടെ രജിസ്‌ട്രേഷൻ, അവയുടെ നിയന്ത്രണം എന്നിവ സംബന്ധിച്ച നടപടിക്രമങ്ങൾ ലളിതവും കാര്യക്ഷമമാക്കുകയും ചെയ്യുന്നതോടൊപ്പം ഇത്തരം സംഘങ്ങളുടെ പ്രവർത്തനം ജനാധിപത്യപരവും സുഗമവും സുതാര്യവുമാക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കല, കായികം, സാഹിത്യം, സാംസ്‌കാരികം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനും അവയുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതവും സുതാര്യവുമാക്കാനും ഈ നിയമം ഉതകുമെന്ന് മന്ത്രി പറഞ്ഞു.  English Summary:  
Kerala Societies Registration Bill 2025 Passed: Kerala Societies Registration Bill 2025 passed in the legislative assembly unifies registration laws across the state. This new law aims to simplify registration procedures, ensure transparency, and promote democratic operations of societies involved in various fields such as arts, sports, and education. |