LHC0088 • 2025-10-8 02:51:11 • views 762
തിരുവനന്തപുരം∙ തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് മരവിപ്പിക്കാനുള്ള നടപടികള്‍ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ എടുത്തിട്ടുള്ള സാഹചര്യത്തില്‍ ആ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തില്‍ വിതരണം നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd. Ahamdabad നിർമിച്ച Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്ന് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ മരുന്നിന്റെ വിതരണവും വില്‍പ്പനയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അടിയന്തരമായി നിര്‍ത്തിവയ്പ്പിച്ചു.
- Also Read ഇവിടെ ഉണ്ടാക്കുന്നതും മരുന്ന്; കോൾഡ്രിഫ് സിറപ് നിർമിക്കുന്ന ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഫിസ് തകരഷെഡ്ഡിൽ
സംസ്ഥാനത്ത് 5 വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്. അവര്‍ക്ക് മരുന്ന് വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മരുന്ന് വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കൈവശമുള്ളവര്‍ ഉപയോഗിക്കരുത്. ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നില്ല. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. English Summary:
Safety Alert: Kerala Medicine Safety is paramount, and the government has banned the distribution of specific medicines due to quality concerns. The health minister urges caution and prohibits the sale of certain drugs without a prescription for children under 12. |
|