സ്റ്റോക്കോം∙ 2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്. മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെൽ , ഷിമോൺ സഗാഗുച്ചി എന്നിവർക്കാണ് നൊബേൽ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ സംവിധാനം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, അല്ലെങ്കിൽ അത് നമ്മുടെ സ്വന്തം അവയവങ്ങളെ ആക്രമിച്ചേക്കാം.  
 
ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് (peripheral immune tolerance) സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുചി എന്നിവർക്ക് പുരസ്കാരം ലഭിച്ചത്.  
  
 -  Also Read  ‘വേഗം വേണം, അല്ലെങ്കിൽ വലിയ രക്തച്ചൊരിച്ചിൽ, സമയം പ്രധാനപ്പെട്ടത്’: ഗാസ യുദ്ധത്തിൽ ട്രംപിന്റെ മുന്നറിയിപ്പ്   
 
    
 
ഓരോ ദിവസവും നമ്മുടെ ശരീരത്തിൽ കടന്നുകയറാൻ ശ്രമിക്കുന്ന ആയിരക്കണക്കിനു വ്യത്യസ്ത സൂക്ഷ്മാണുക്കളിൽനിന്ന് പ്രതിരോധ സംവിധാനമാണ് നമ്മെ സംരക്ഷിക്കുന്നത്. ഇവയ്‌ക്കെല്ലാം വ്യത്യസ്ത രൂപങ്ങളാണുള്ളത്, കൂടാതെ പലതും ഒളിച്ചിരിക്കാനായി മനുഷ്യകോശങ്ങളുമായി സാമ്യം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ എന്തിനെ ആക്രമിക്കണം, എന്തിനെ സംരക്ഷിക്കണം എന്ന് പ്രതിരോധ സംവിധാനം എങ്ങനെയാണ് തിരിച്ചറിയുന്നത് എന്നാണ് സംഘം പഠിച്ചത്.  
  
 -  Also Read  ട്രംപിനെതിരെ ഗാവിന്‍ ന്യൂസം; പട്ടാള വിന്യാസം കോടതിയില്‍   
 
    
 
പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാർഡുകൾ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ഈ കോശങ്ങളാണ് നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതിൽനിന്ന് പ്രതിരോധ കോശങ്ങളെ തടയുന്നത്. ‘‘പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, എന്തുകൊണ്ടാണു ഗുരുതരമായ ഓട്ടോഇമ്യൂൺ രോഗങ്ങൾ വരാത്തത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് അവരുടെ കണ്ടെത്തലുകൾ നിർണായകമായി’’ – നൊബേൽ കമ്മിറ്റി ചെയർമാൻ ഓലെ കേംപെ പറഞ്ഞു. ഓരോ ദിവസവും നമ്മുടെ ശരീരത്തിൽ കടന്നുകയറാൻ ശ്രമിക്കുന്ന ആയിരക്കണക്കിനു വ്യത്യസ്ത സൂക്ഷ്മാണുക്കളിൽനിന്ന് പ്രതിരോധ സംവിധാനമാണ് നമ്മെ സംരക്ഷിക്കുന്നത്. ഇവയ്‌ക്കെല്ലാം വ്യത്യസ്ത രൂപങ്ങളാണുള്ളത്, കൂടാതെ പലതും ഒളിച്ചിരിക്കാനായി മനുഷ്യകോശങ്ങളുമായി സാമ്യം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ എന്തിനെ ആക്രമിക്കണം, എന്തിനെ സംരക്ഷിക്കണം എന്ന് പ്രതിരോധ സംവിധാനം എങ്ങനെയാണ് തിരിച്ചറിയുന്നത് എന്നാണ് സംഘം പഠിച്ചത്.  
  
 -  Also Read   ഉംറയ്ക്കു പോകാൻ ടൂറിസ്റ്റ് വീസ മതിയോ? മടക്കയാത്ര മാറ്റിയാൽ വൻ പിഴ! താമസത്തിന് പ്രത്യേക ഐഡി? ടാക്സി കിട്ടാൻ എന്തുചെയ്യണം; അറിയാം 10 പ്രധാന മാറ്റങ്ങൾ...   
 
    
 
പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാർഡുകൾ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ഈ കോശങ്ങളാണ് നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതിൽനിന്ന് പ്രതിരോധ കോശങ്ങളെ തടയുന്നത്. ‘‘പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, എന്തുകൊണ്ടാണു ഗുരുതരമായ ഓട്ടോഇമ്യൂൺ രോഗങ്ങൾ വരാത്തത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് അവരുടെ കണ്ടെത്തലുകൾ നിർണായകമായി’’ – നൊബേൽ കമ്മിറ്റി ചെയർമാൻ ഓലെ കേംപെ പറഞ്ഞു.ഓരോ ദിവസവും നമ്മുടെ ശരീരത്തിൽ കടന്നുകയറാൻ ശ്രമിക്കുന്ന ആയിരക്കണക്കിനു വ്യത്യസ്ത സൂക്ഷ്മാണുക്കളിൽനിന്ന് പ്രതിരോധ സംവിധാനമാണ് നമ്മെ സംരക്ഷിക്കുന്നത്. ഇവയ്‌ക്കെല്ലാം വ്യത്യസ്ത രൂപങ്ങളാണുള്ളത്, കൂടാതെ പലതും ഒളിച്ചിരിക്കാനായി മനുഷ്യകോശങ്ങളുമായി സാമ്യം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ എന്തിനെ ആക്രമിക്കണം, എന്തിനെ സംരക്ഷിക്കണം എന്ന് പ്രതിരോധ സംവിധാനം എങ്ങനെയാണ് തിരിച്ചറിയുന്നത് എന്നാണ് സംഘം പഠിച്ചത്.  
  
 
പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാർഡുകൾ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ഈ കോശങ്ങളാണ് നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതിൽനിന്ന് പ്രതിരോധ കോശങ്ങളെ തടയുന്നത്. ‘‘പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, എന്തുകൊണ്ടാണു ഗുരുതരമായ ഓട്ടോഇമ്യൂൺ രോഗങ്ങൾ വരാത്തത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് അവരുടെ കണ്ടെത്തലുകൾ നിർണായകമായി’’ – നൊബേൽ കമ്മിറ്റി ചെയർമാൻ ഓലെ കേംപെ പറഞ്ഞു.  
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NobelPrize എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
Nobel Prize: NobelPrize in Physiology or Medicine has been awarded to Mary E. Brunkow, Fred Ramsdell and Shimon Sakaguchi “for their discoveries concerning peripheral immune tolerance.” |