കൊൽക്കത്ത∙ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള മടിയാണു ലിവ്–ഇൻ റിലേഷൻഷിപ്പുകൾ കാണിക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്എസിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കവേയാണ് ലിവ്–ഇൻ റിലേഷൻഷിപ്പിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മോഹൻ ഭാഗവത് വെളിപ്പെടുത്തിയത്.
- Also Read വിബി–ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഗണഗീതം ആലപിച്ച് ബിജെപി അംഗങ്ങൾ: ഇന്നത്തെ പ്രധാന വാർത്തകൾ
വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്തവർ സന്യാസ ജീവിതം തിരഞ്ഞെടുക്കണമെന്നായിരുന്നു മോഹൻ ഭാഗവത് പറഞ്ഞത്. “വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെങ്കിൽ കുഴപ്പമില്ല. നമുക്ക് സന്യാസിമാരാകാം. എന്നാൽ അതുമില്ല, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നുമില്ലെങ്കിൽ പിന്നെ കാര്യങ്ങൾ എങ്ങനെ നടക്കും?”– മോഹൻ ഭാഗവത് ചോദിച്ചു. ദമ്പതികൾക്ക് എത്ര കുട്ടികൾ വേണം എന്നതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു.
- Also Read കമലിന്റെ തിരിച്ചുവരവിന് വഴിതെളിച്ച ശ്രീനിവാസൻ; ആ സിനിമ മുതൽ സത്യൻ അന്തിക്കാടിന്റെ സമയം തെളിഞ്ഞു; പ്രിയദർശൻ നൽകിയ വേഷങ്ങളിൽ പ്രതിഭയുടെ തിളക്കം!
‘‘ഒരു ദമ്പതികൾക്ക് എത്ര കുട്ടികൾ വേണം എന്ന ചോദ്യം കുടുംബവും, വധൂവരന്മാരും, സമൂഹവും തീരുമാനിക്കേണ്ട ഒന്നാണ്. അതിനൊരു പ്രത്യേക ഫോർമുല നൽകാനാവില്ല. എങ്കിലും 19-നും 25-നും ഇടയിൽ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികൾ ഉണ്ടാകുകയും ചെയ്താൽ മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം നല്ലതായി നിലനിൽക്കുമെന്ന് ചില ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്’’– ഭാഗവത് പറഞ്ഞു.
- മമ്മൂട്ടിക്ക് നിർബന്ധപൂർവം വാങ്ങിക്കൊടുത്ത റോൾ; ചുരുട്ടിപ്പിടിച്ച 50 രൂപയുമായി മോഹൻലാൽ; ശ്രീനി മലയാളത്തിനു സമ്മാനിച്ച സൂപ്പർസ്റ്റാറുകൾ!
- മലയാളിയുടെ ‘മനസ്സുനോക്കിയന്ത്രം’: തിലകനും മോഹന്‍ലാലും ഉർവശിയുമെല്ലാം ആ വാക്കുകൾ പറഞ്ഞപ്പോൾ, ശ്രീനിവാസനായിരിക്കില്ലേ ഉള്ളിൽ കരഞ്ഞത്...
- ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
MORE PREMIUM STORIES
English Summary:
Mohan Bhagwat on Live-in Relationships and Responsibility: He suggests those unwilling to marry should consider a life of renunciation. He also spoke about the number of children a couple should have, suggesting it should be decided by the family and the couple themselves, not dictated by a formula. |