search

മുറി നിറയെ രക്തം, മൃതദേഹത്തിനു സമീപം കത്തി; കൊച്ചിയിലെ വയോധികയുടെ മരണം കൊലപാതകം? അന്വേഷണം

cy520520 2025-12-20 16:50:59 views 500
  



കൊച്ചി ∙ ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ മുറിവേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളി പ്രതീക്ഷ നഗർ റസിഡൻസ് അസോസിയേഷൻ സപ്തസ്വര വീട്ടിൽ വനജ (70)യെയാണു ശരീരത്തിൽ മുറിവുകളുമായി ചോരവാർന്നു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

  • Also Read സ്വത്ത് ഭാഗംവച്ചതിൽ തർക്കം, വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു; സഹോദരീപുത്രന് 31 വർഷം തടവ്   


മൃതദേഹത്തിനു സമീപത്തു നിന്ന് ഒരു കത്തിയും കണ്ടെത്തി.‌ വനജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാത്രി 9നുശേഷമാണ് ബന്ധുക്കൾ മൃതദേഹം കണ്ടെത്തിയത്. എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സംഗീത അധ്യാപികയായിരുന്ന വനജ, ശാരീരിക അവശതകൾ മൂലം വീടിനു പുറത്ത് ഇറങ്ങാറുണ്ടായിരുന്നില്ല. വനജയുടെ അനിയത്തിയുടെ മകളും ഭർത്താവും ഒപ്പം താമസിച്ചിരുന്നു.

  • Also Read ഇലന്തൂർ നരബലി കേസ്: സ്ഥല സന്ദർശനത്തിന് അഭിഭാഷകർക്ക് അനുമതി   


ഇരുവരും ജോലികഴിഞ്ഞു രാത്രി 9നു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മൃതദേഹം കണ്ടത്. വനജയ്ക്കുവന്നു വാതിൽ തുറക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വീടിന്റെ ഗേറ്റ് പൂട്ടാറുണ്ടായിരുന്നില്ല. ബന്ധുക്കൾ രാത്രി വാതിൽ തുറന്നപ്പോൾ രക്തം തളം കെട്ടിക്കിടക്കുന്നതാണ് കണ്ടത്. പിന്നീട് നോക്കിയപ്പോഴാണു മൃതദേഹം കണ്ടത്. വീട്ടിലെ വളർത്തുനായയും മുറിയിൽ ഉണ്ടായിരുന്നു. കൊലപാതകമെന്നു സംശയിക്കുന്നതായി എളമക്കര പൊലീസ് പറഞ്ഞു. വനജയുടെ ഭർത്താവ് പരേതനായ വാസു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Elderly Woman Found Murdered in Edappally: Vanaja was found dead with injuries inside her house in Edappally, Kochi. Police have launched an investigation into the suspected murder, focusing on the circumstances and available evidence.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737