ജെൻസീ നേതാവിന്റെ മരണം: ബംഗ്ലദേശിൽ വീണ്ടും പ്രക്ഷോഭം; ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ, മാധ്യമ ഓഫിസുകൾ തീയിട്ടു

LHC0088 2025-12-19 14:21:03 views 1002
  

  



ധാക്ക∙ ജെൻസീ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെ ബംഗ്ലദേശിൽ വ്യാപക പ്രക്ഷോഭം. തലസ്ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപക അക്രമം അഴിച്ചുവിട്ടു. മാധ്യമ ഓഫിസുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്കു തീയിട്ടു. അവാമി ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. അക്രമികൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായി ഡെയ്​ലി സ്റ്റാർ, പ്രഥം ആലോ എന്നിവയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു അക്രമികൾ തീയിട്ടു. അകത്ത് കുടുങ്ങിയ ജീവനക്കാരെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.

  • Also Read ഹസ്നത് അബ്ദുല്ലയുടെ ഇന്ത്യ വിരുദ്ധ പ്രസംഗം: പ്രതിഷേധം അറിയിച്ച് ഇന്ത്യ, ബംഗ്ലദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി   


ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്ന വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിക്ക് കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിൽ അജ്ഞാതരുടെ വെടിയേൽക്കുകയായിരുന്നു. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. 2024ൽ ബംഗ്ലദേശിൽ ഷേഖ് ഹസീന സർക്കാറിന്റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന്  നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു 32കാരനായ ഹാദി.   മാധ്യമ സ്ഥാപനമായ ഡെയ്‍ലി സ്റ്റാറിന്റെ ഓഫിസിന് പ്രതിഷേധക്കാർ തീയിട്ടപ്പോൾ. ABDUL GONI / AFP

ബുധനാഴ്ച നൂറുകണക്കിന് പ്രതിഷേധക്കാർ ധാക്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ ഓഫിസിനു മുന്നിൽ സംഘടിച്ചിരുന്നു. ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്കു കടന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇവരെ തിരിച്ചെത്തിക്കും വരെ ഹൈക്കമ്മിഷൻ ഓഫിസ് അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.  
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ധാക്കയെ കൂടാതെ ചിറ്റഗോങ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വൻതോതിൽ പൊലീസിനെയും പാരാമിലിട്ടറി അംഗങ്ങളെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. English Summary:
Bangladesh protests: Bangladesh protests erupt after the death of student leader Sharif Osman Hadi, with widespread unrest and anti-India sentiments. The protests, triggered by Hadi\“s death, have led to attacks on media outlets and political centers, raising concerns about stability in Bangladesh.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138726

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.