ആളുകൾ നോക്കി നിൽക്കെ കാറിലേക്കു വലിച്ചുകയറ്റി: പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്രാ സംഘം അറസ്റ്റിൽ

deltin33 Yesterday 18:21 views 864
  



കാസർകോട്∙ പട്ടാപ്പകൽ നഗരമധ്യത്തിൽനിന്ന് ആളുകൾ നോക്കിനിൽക്കെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കാസർകോട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് പന്ത്രണ്ടോടെയാണ് കാസർകോട് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടുപോയത്. 150 കിലോമീറ്റർ അകലെ കർണാടകയിലെ സകലേശ്പുരിൽനിന്നാണ് കർണാടക പൊലീസ്, സംഘത്തെ പിടിച്ചത്. ആന്ധ്രാ സ്വദേശികളായ നാലു പേരെയും ഹനീഫയെയും ഇന്ന് പുലർച്ചെ കാസർകോട് സ്റ്റേഷനിൽ എത്തിച്ചു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

  • Also Read യുവതികളെ ശല്യം ചെയ്ത അഭിഭാഷകനടക്കം പിടിയിൽ   


കറന്തക്കാട് ആര്യഭവൻ ഹോട്ടലിന്റെ മുന്നിലെ സർവീസ് റോഡിൽനിന്നാണ് ഹനീഫയെ ബലപ്രയോഗത്തിലൂടെ കാറിലേക്കു വലിച്ചുകയറ്റിയത്. ആളുകൾ നോക്കി നിൽക്കെ മിന്നൽ വേഗത്തിൽ സംഘം കാർ ഓടിച്ചുപോയി. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും കാറിൽ സംഘം കടന്നുകളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആന്ധ്രാ പ്രദേശ് റജിസ്ട്രേഷനിലുള്ള കറുത്ത സ്കോർപിയോ കാറാണെന്നു കണ്ടെത്തി. ഇതോടെ അതിർത്തി സ്റ്റേഷനുകളിലേക്കും അയൽസംസ്ഥാനമായ കർണാടകയിലേക്കും വിവരം കൈമാറി. കാർ തലപ്പാടി ചെക്ക് പോസ്റ്റ് കടന്നുപോയെന്ന് കണ്ടെത്തി. പിന്നാലെ കർണാടക പൊലീസും അന്വേഷണം ഊർജിതമാക്കി. സകലേശ്പുരിൽ കർണാട പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. തുടർന്ന് കാസർകോട് പൊലീസിനെ വിവരം അറിയിച്ചു. ഇന്നലെ രാത്രിയോടെ കാസർകോട് പൊലീസ് സകലേശ്പുരിലെത്തി പ്രതികളെ അറസ്റ്റ് ചെയ്ത് ഇന്ന് പുലർച്ചെയോടെ കാസർകോട് എത്തിക്കുകയായിരുന്നു.

  • Also Read ചങ്ങരോത്ത് പഞ്ചായത്തിൽ വിജയാഹ്ലാദത്തിനിടെ ശുദ്ധികലശം; 10 പേർക്കെതിരെ കേസെടുത്തു   


തട്ടിക്കൊണ്ടുപോയ സംഘം മൂന്ന് ദിവസത്തിലേറെയായി ഹനീഫയെ നിരീക്ഷിക്കുന്നതായി ചോദ്യം ചെയ്യലിൽ പൊലീസിനു വ്യക്തമായി. ബേക്കൽ സ്റ്റേഷൻ പരിധിയിലുള്ള ഷെരീഫ് എന്നയാളും ഹനീഫയും തമ്മിൽ വൻ സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഹനീഫയെ തട്ടിക്കൊണ്ടുപോകാൻ ഷെരീഫ് ക്വട്ടേഷൻ കൊടുത്തതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
    

  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
  • കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
      

         
    •   
         
    •   
        
       
  • നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kasargod kidnapping case: Kasargod kidnapping case unravels with Andhra gang\“s arrest. The victim was abducted in broad daylight, leading to a swift police response and subsequent arrest in Karnataka.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3610K

Credits

administrator

Credits
369007

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.