കേരളയിലും ഗവർണർക്ക് വഴങ്ങി സർക്കാർ; രജിസ്ട്രാർ കെ.എസ്.അനിൽ കുമാറിനെ മാറ്റി

cy520520 2025-12-18 01:21:22 views 353
  



തിരുവനന്തപുരം∙ കേരള സർവകലാശാല റജിസ്ട്രാർ കെ.എസ്.അനിൽ കുമാറിനെ മാറ്റി. ഡപ്യൂട്ടേഷൻ അവസാനിപ്പിച്ച് ശാസ്താംകോട്ട ഡിബി കോളജിലേക്കാണ് മാറ്റിയത്. സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ പിടിവാശി ഉപേക്ഷിച്ച് ഗവർണറുമായി സമയവായത്തിലെത്തിയതിന് പിന്നാലെയാണ് കേരളയിലും മാറ്റം. സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സജി ഗോപിനാഥിനെയുമാണ് നിയമിച്ചത്.

  • Also Read സിൻഡിക്കറ്റിലെ നിയമനം: എംജി വി.സിയുടെ പട്ടിക വെട്ടി ഗവർണർ   


‘ഭാരതാംബ’ വിവാദവുമായി ബന്ധപ്പെട്ട് അനിൽ കുമാർ നേരത്തേ സസ്പെൻഷനിലായിരുന്നു. സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടി അവസാന നിമിഷം റദ്ദാക്കിയതാണ് വിവാദമായത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി റദ്ദാക്കിയത്. എന്നാൽ, പരിപാടി പിന്നീട് നിശ്ചയിച്ച പ്രകാരം നടക്കുകയും ഗവർണർ പങ്കെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വിസി മോഹനൻ കുന്നുമ്മലിനോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു റജിസ്ട്രാർക്ക് സസ്പെൻഷൻ. എന്നാൽ, സസ്പെൻഷൻ സിൻഡിക്കറ്റ് റദ്ദാക്കിയെങ്കിലും വിസി അംഗീകരിച്ചില്ല. രജിസ്ട്രാർ ചുമതല അനിൽ കുമാറിന് ഏറ്റെടുക്കാനും സാധിച്ചില്ല. സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ സാഹചര്യം തുടരുന്നതിനിടെയാണ് ഡപ്യൂട്ടേഷൻ റദ്ദാക്കിയത്. അനിൽകുമാറിന്റെ അഭ്യർഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ പറയുന്നത്.  

  • Also Read കേന്ദ്രത്തിന്റെ സംരക്ഷണം, പ്രതിപക്ഷത്തിന്റെ കുറ്റവിചാരണാ ഭീഷണി; ഇത് ജുഡീഷ്യറിയുടെ അസാധാരണ കാലം?   


വിസി നിയമനത്തിൽ കഴിഞ്ഞ മൂന്നു വർഷമായുള്ള ഗവർണർ–സർക്കാർ പോരാട്ടമാണ് കഴിഞ്ഞ ദിവസം സമവായത്തിൽ അവസാനിച്ചത്. സിസ തോമസിനെ വിസിയായി അംഗീകരിക്കില്ലെന്ന നിലപാടാണ് സർക്കാർ തിരുത്തിയത്. സർക്കാരിന്റെ ക്രിസ്മസ് വിരുന്നിനു ഗവർണറെ ക്ഷണിക്കാൻ ലോക് ഭവനിൽ എത്തിയ മുഖ്യമന്ത്രി ഗവർണറുമായുള്ള കൂടിക്കാഴ്ചയിലാണ് വിസി നിയമനത്തിൽ ധാരണയിലെത്തിയത്. സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെ നിയമിച്ചതിനൊപ്പം ഡിജിറ്റൽ സർവകലാശാല വിസിയായി മുഖ്യമന്ത്രിക്ക് താൽപര്യമുള്ള ഡോ.സജി ഗോപിനാഥിനെയും നിയമിക്കുകയായിരുന്നു.
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala University Registrar K.S. Anil Kumar transferred: This move follows a compromise regarding the appointment of Vice-Chancellors at technical universities, signaling a potential easing of tensions in the higher education sector.
like (0)
cy520520Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.