ശബരിമല ∙ ശബരിമലയിൽ കനത്ത മഴ. രാത്രി ഒമ്പതരയോടെയാണ് മഴ ആരംഭിച്ചത്. ഒട്ടേറെ ഭക്തരാണ് ദർശനത്തിനായി മഴയത്തും കാത്തുനിൽക്കുന്നത്. ഇന്ന് പുലർച്ചെ 12 മുതൽ രാത്രി 7 വരെ 73,499 പേരാണ് എത്തിയത്. ഇന്നലെ ദർശനത്തിന് എത്തിയവരുടെ എണ്ണം 96,000 ആയിരുന്നു. 17 ദിവസം പിന്നിടുമ്പോൾ ശബരിമല ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 14,20,443 ആയി.
- Also Read ‘പരാതി പാർട്ടി അന്വേഷിക്കട്ടെ എന്നല്ല പറഞ്ഞത്; സിപിഎം കൈകാര്യം ചെയ്യുന്ന പോലെയല്ല കോൺഗ്രസ് കാര്യങ്ങൾ ചെയ്യുന്നത്’
അതേസമയം, വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്പെഷൽ പൊലീസ് ഓഫിസർ ആർ. ശ്രീകുമാർ പറഞ്ഞു. ബുക്ക് ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽ നിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്.
- Also Read ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; കവർ ഫോട്ടോ മാറ്റി കോൺഗ്രസ് നേതാക്കൾ, ശ്രദ്ധ മാറാതിരിക്കാൻ സമൂഹ മാധ്യമ ക്യാംപെയിൻ
സ്പെഷൽ കമ്മിഷണർ സ്പെഷൽ പൊലീസ് ഓഫിസറുമായി ആലോചിച്ചാണ് അയ്യായിരത്തിൽ കൂടുതലായുള്ള സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. 8500 എണ്ണം വരെ ഇത്തരത്തിൽ ദിവസവും ശരാശരി കൊടുക്കാറുണ്ട്. ഇന്ന് വൈകിട്ട് 3 വരെ 8800 സ്പോട്ട് ബുക്കിങ്ങുകൾ നൽകി. പുലർച്ചെ 12 ന് തുടങ്ങുന്ന ബുക്കിങ് 5000 കവിഞ്ഞാലും സന്നിധാനത്തെ തിരക്ക് നോക്കി അധികമായി നൽകും.
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
English Summary:
Sabarimala Hit by Heavy Rainfall: Sabarimala pilgrimage experiences heavy rain, impacting devotees awaiting darshan. Pilgrims using the virtual queue system are urged to adhere to their scheduled dates to manage crowds effectively, as spot bookings are adjusted based on the situation at Sannidhanam. |