search

കുട്ടമ്പുഴയിൽ ദമ്പതികളെ ആസിഡ് ഒഴിച്ച് ആക്രമിച്ച കേസ്: പ്രതി പിടിയിൽ

deltin33 1 hour(s) ago views 345
  



കോതമംഗലം ∙ ദമ്പതികളെ ആസിഡ് ഒഴിച്ച് ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസിനെ (48) ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യയ്ക്കുമാണ് ആസിഡ് ആക്രമണത്തിൽ പരുക്കേറ്റത്. പ്രതി മറ്റൊരാളെ മർദിക്കുന്നത് ഇവർ തടയുകയും മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു. ഇൻസ്പെക്ടർ എ. ഷൈൻ കുമാർ, എസ്ഐമാരായ കെ.കെ.രാജേഷ്, പി.എ.സിബി, എഎസ്ഐമാരായ കെ.പി.സജി, ഷിനോജ്, ടി.പി.ജോളി, ബേസിൽ ജോസഫ്, സിപിഒമാരായ എ.ജെ.ജിസ്മോൻ, പി.കെ.ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. English Summary:
Kuttampuzha acid attack sees the arrest of the assailant. Police have apprehended Eldhos (48) in connection with the incident where a couple was injured by acid. The attack stemmed from a dispute where the assailant intervened in another assault and recorded it on mobile.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477614