search

വാർത്താസമ്മേളനം നടത്തിയത് പ്രകോപിപ്പിച്ചു; പഞ്ചായത്ത് പ്രസിഡന്റിനെ മർദിച്ച് സിപിഎം പ്രവർത്തകൻ

LHC0088 1 hour(s) ago views 248
  



കോലഴി (തൃശൂർ)∙ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഓഫിസിൽ കയറി മർദിച്ചതായി പരാതി. പരുക്കേറ്റ യുഡിഎഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എൻ.എ.സാബുവിനെ തൃശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വനിതാ പഞ്ചായത്തംഗങ്ങളെ പഞ്ചായത്ത് ഓഫിസിനു മുന്നിൽ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ സിപിഎം കൊട്ടേക്കാട് ലോക്കൽ സെക്രട്ടറി എം.ഡി.വികാസ് രാജ് ആണ് മർദിച്ചതെന്ന് പ്രസിഡന്റ് വിയ്യൂർ പൊലീസിനു മൊഴി നൽകി.  
What you should read next

  • കുട്ടമ്പുഴയിൽ ദമ്പതികളെ ആസിഡ് ഒഴിച്ച് ആക്രമിച്ച കേസ്: പ്രതി പിടിയിൽ Ernakulam
      

         
    •   
         
    •   
        
       


അക്രമസംഭവത്തിൽ അറസ്റ്റ് ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തിയതിൽ പ്രകോപിതനായാണ് മർദനം. മുൻ എൽഡിഎഫ് പഞ്ചായത്ത് ഭരണ സമിതിയിൽ വൈസ് പ്രസിഡന്റ് ആയിരുന്നു വികാസ് രാജ്. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ആവശ്യപ്പെട്ട്,  മർദനമേറ്റ വനിതാ അംഗങ്ങളെക്കൂടി പങ്കെടുപ്പിച്ചാണ് ഇന്നലെ സാബു തൃശൂർ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തിയത്. ഇതിനു പിന്നാലെ ഉച്ചയ്ക്ക് 1.30ന് ആണ് ഇയാൾ ഓഫിസിൽ കയറി പ്രസിഡന്റിനെ മർദിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാം ഊഴം പ്രതീക്ഷിച്ച എൽഡിഎഫിനെ പരാജയപ്പെടുത്തി, യുഡിഎഫ് ഭരണം തിരിച്ചുപിടിച്ച പഞ്ചായത്താണിത്. പ്രസിഡന്റായതു മുതൽ എൻ.എ.സാബുവിനെ സമൂഹമധ്യത്തിൽ ഇകഴ്ത്താൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തുന്ന നീക്കങ്ങൾ പൊളിയുന്നതാണ് ലോക്കൽ സെക്രട്ടറിയുടെ പരാക്രമത്തിനു കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.
JUST IN


  • 1 MINUTE AGO   വാർത്താസമ്മേളനം നടത്തിയത് പ്രകോപിപ്പിച്ചു; പഞ്ചായത്ത് പ്രസിഡന്റിനെ മർദിച്ച് സിപിഎം പ്രവർത്തകൻ Latest News
      

         
    •   
         
    •   
        
       

  • 1 HOUR AGO   ഇറാൻ വഴി അടഞ്ഞു, ഈന്തപ്പഴ വിപണിയിൽ പ്രതിസന്ധി, റമസാൻ മാസത്തിൽ വില കൂടിയേക്കും Business News
      

         
    •   
         
    •   
        
       

  • 1 HOUR 14 MINUTES AGO   IRAN-ISRAEL CONFLICT വർഷങ്ങൾ നീണ്ട മുന്നൊരുക്കം; ഖമനയിയുടെ വിധി നിർണയിച്ചത് ചാരന്മാരും ട്രാഫിക് ക്യാമറകളും Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kolazhi Panchayat President Assaulted by CPM Local Secretary: Panchayat President N.A. Sabu in Kolazhi (Thrissur) alleges assault by CPM Local Committee Secretary M.D. Vikas Raj inside his office, following a press conference about a previous attack on women panchayat members.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166561