കോഴിക്കോട് ∙ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല എംഎൽഎ ഇനി ഓർമ. അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച എംഎൽഎയുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കരിച്ചു. തുടർന്ന് പറമ്പത്ത് ബസാറിൽ അനുശോചന യോഗം ചേർന്നു.
- Also Read ‘പരാതി പാർട്ടി അന്വേഷിക്കട്ടെ എന്നല്ല പറഞ്ഞത്; സിപിഎം കൈകാര്യം ചെയ്യുന്ന പോലെയല്ല കോൺഗ്രസ് കാര്യങ്ങൾ ചെയ്യുന്നത്’
ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ സിപിഎം നേതാക്കൾ ഏറ്റുവാങ്ങിയാണ് പൊതുദർശനത്തിനായി ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിച്ചത്. രാവിലെ എട്ടു മുതൽ പത്തു മണി വരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫിസിലും 11 മണി മുതൽ കൊയിലാണ്ടി ടൗൺഹാളിലുമായിരുന്നു പൊതു ദർശനം. നൂറുകണക്കിനു പേർ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനായി എത്തി.
- Also Read കടുവ സെൻസസിനു പോയ വനപാലക സംഘം അട്ടപ്പാടി വനത്തിൽ കുടുങ്ങി; ഭക്ഷണവും വെള്ളവും തീർന്നു
സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ എം.ബി.രാജേഷ്, പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, എളമരം കരീം, കെ.കെ.ശൈലജ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു. ഉച്ചകഴിഞ്ഞ് അത്തോളി തലക്കുളത്തൂരിലെ കൺവൻഷൻ സെന്ററിലും പൊതുദർശനത്തിനു ശേഷം തലക്കുളത്തൂരിലെ വീട്ടിലേക്കും കൊണ്ടുപോയി. ഇവിടെയും വലിയ ജനക്കൂട്ടമാണ് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
മൂന്നു പതിറ്റാണ്ടിലേറെ കോഴിക്കോട്ടെ പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു കാനത്തിൽ ജമീല. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 8,572 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചാണ് കാനത്തിൽ ജമീല എംഎൽഎ ആയത്. English Summary:
Remembering Kanathil Jameela: Kanathil Jameela, the esteemed Koyilandy MLA, passed away and was laid to rest with state honors. Her contributions to Kerala politics and public service are remembered by leaders and the community. |