കൊച്ചി∙ സൂരജ് ലാമയുടെ തിരോധാനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജുഡീഷൽ സിറ്റി വരാൻ പോകുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം ലഭിച്ചതെന്നും നഗരത്തിൽ ഇങ്ങനെ നിരീക്ഷണമില്ലാതെ എങ്ങനെയാണ് സ്ഥലങ്ങൾ കിടക്കുന്നതെന്നും കോടതി ചോദിച്ചു. നാളെ ആരെങ്കിലും ഒരാളെ കൊന്ന് ഇവിടെ കൊണ്ടിട്ടാൽ എന്തു പറയും? എത്ര മൃതശരീരങ്ങൾ അവിടെ കിടക്കുന്നുണ്ടാകും? പൊലീസിന്റെ മൂക്കിൻ തുമ്പത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. കിട്ടിയ മൃതദേഹം സൂരജ് ലാമയുടേത് അല്ലെങ്കിൽ ആരുടേതാണെന്ന് അറിയണം. ഇക്കാര്യത്തിൽ പൊലീസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും വിഷയം വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിക്കൊണ്ട് കോടതി പറഞ്ഞു.
Also Read കുറ്റിക്കാട്ടിൽ നിന്ന് ദുർഗന്ധം, പരിശോധനയിൽ ജീർണിച്ച മൃതദേഹം; സൂരജ് ലാമയുടേത്? കുടുംബം കേരളത്തിലേക്ക്
സൂരജ് ലാമയുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായും പരിശോധനകൾ നടക്കുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു. ഇന്നലെ ലഭിച്ച മൃതദേഹം തിരിച്ചറിയാൻ മകന് സാധിക്കാത്തതിനാൽ ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെയും ഹൈദരാബാദിലെയും ലാബിലായിരിക്കും പരിശോധന നടത്തുക.
Also Read ഒളിംപിക്സിനും മുൻപേ വന്ന ആശയം; ആചാരങ്ങളും സമാനം; ക്വീൻസ് ബാറ്റൺ റിലേ ഇനി രാജാവിന്റെ പേരിൽ! 78ൽ ‘ബ്രിട്ടിഷ് വിട്ട’ കോമൺവെൽത്ത്
അതേസമയം, കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ സൂരജ് ലാമയുടെ മകൻ സാന്റൻ ലാമ രംഗത്തെത്തി. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് സാന്റൻ ആരോപിച്ചു. സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഇന്നലെയാണ് കളമശ്ശേരി എച്ച്എംടിക്ക് എതിർവശത്തുള്ള ചതുപ്പിൽ നിന്നും ലഭിച്ചത്. ഇക്കാര്യം പൊലീസ് അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയോടെ മകൻ സാന്റൻ ലാമ കൊച്ചിയിൽ എത്തി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി വിശദാംശങ്ങളറിഞ്ഞ ശേഷമാണ് മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങൾ സാന്റൻ ലാമ ഉന്നയിച്ചത്.
‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
High Court Criticizes Police in Suraj Lama Missing Case: The court demands a detailed report after an unidentified body was found near Kalamassery. Investigations are ongoing, including DNA testing, while allegations of negligence arise against Kalamassery Medical College.