search

സ്ത്രീയെ തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തി നഗ്നയാക്കി, വിഡിയോ ചിത്രീകരിച്ചു; മുംബൈയിൽ ഫാർമ കമ്പനി ഉടമയ്ക്കെതിരെ അന്വേഷണം

cy520520 2025-12-1 21:51:24 views 717
  



മുംബൈ∙ ബിസിനസുകാരിയായ സ്ത്രീയെ നഗ്നയാക്കി ഭീഷണിപ്പെടുത്തുകയും വിഡിയോയും ഫോട്ടോയും ചിത്രീകരിച്ചതായും പരാതി. ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ മാനേജിങ് ഡയറക്ടർ ജോയ് ജോൺ പാസ്കലിനെതിരെയാണ് അൻപതൊന്നുകാരി മുംബൈ പൊലീസിൽ പരാതി നൽകിയത്. കൂടിക്കാഴ്ചയ്ക്കായി ഫ്രാങ്കോ–ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഫിസിലേക്കു ക്ഷണിച്ച ശേഷം അവിടെവച്ച് സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു.  

  • Also Read ഇന്റർനെറ്റിൽ നിന്ന് ഒരു ചിത്രമോ വിവരമോ എന്നെന്നേക്കുമായി നീക്കം ചെയ്യാൻ വഴിയുണ്ടോ, പണം മുടക്കാതെ ചെയ്യാനാകുമോ?; വിശദമായി അറിയാം   


തോക്കിൻമുനയിൽ നിർത്തിയ ശേഷം വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും സ്ത്രീയെ ജോയ് ജോൺ അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുകയും ചെയ്തു. ഇക്കാര്യം പുറത്തുപറഞ്ഞാൽ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും ഇയാൾ സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്നും മുംബൈ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗിക പീഡനം, ആക്രമണം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ആകെ 5 പ്രതികളുണ്ട്. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് ഇരയുടെ മൊഴി രേഖപ്പെടുത്തി. English Summary:
Mumbai Businesswoman Allegedly Stripped Naked At Gunpoint By Pharma Boss: The accused purportedly took nude photos and videos of the victim and threatened to release them if she reported the incident, leading to a police investigation and multiple charges.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
148528

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com