കൊച്ചി∙ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണമടക്കം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹര്‍ജിയില്‍ പിഴവുകളുണ്ടെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ പരിശോധിക്കാതെയാണോ ഹര്‍ജി നല്‍കിയതെന്ന് ചോദിച്ച കോടതിയുടെ ദേവസ്വം ബെഞ്ച്, ശരിയായ വസ്തുതകളുമായി സമീപിക്കൂ എന്നും പറഞ്ഞു.
- Also Read 2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത്! 2030ഓടെ ഏറ്റവും മികച്ച 3 നഗരങ്ങളിലൊന്നാക്കും; വമ്പൻ വാഗ്ദാനവുമായി ബിജെപി
ശബരിമലയിൽ ഓഡിറ്റ് നടത്താന്‍ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ക്കും മുൻ ഉത്തരവുകളിൽ നിര്‍ദേശങ്ങളുണ്ട്. ഇതൊന്നും പരിശോധിക്കാതെയാണ് ഹര്‍ജിയെന്നാണ് ദേവസ്വം ബെഞ്ച് വിമര്‍ശിച്ചത്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. English Summary:
High Court finds flaws in Rajeev Chandrasekhar\“s petition in Sabarimala Gold Scam Case: The court has directed the petitioner to approach with accurate facts, pointing out previous orders regarding audits and tender procedures. |