തിരുവനന്തപുരം∙ ലൈംഗികപീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ കേസെടുത്ത സാഹചര്യത്തില്‍ പ്രതികരിച്ച് നേതാക്കള്‍. ചില നേതാക്കള്‍ രാഹുലിന് എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ചിലര്‍ കേസെടുത്ത സമയത്തില്‍ സംശയം പ്രകടിപ്പിച്ചു.
- Also Read ഗർഭഛിദ്രക്കേസ്: രാഹുലിനെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണോ?, നടപടിക്രമങ്ങൾ ഇങ്ങനെ
രാഹുലിന് പാര്‍ട്ടി സംരക്ഷണം ഒരുക്കില്ലെന്നും രാഹുലിന് സംരക്ഷണം നല്‍കേണ്ടത് രാഹുല്‍ തന്നെയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവയ്ക്കണോ എന്നു തീരുമാനിക്കേണ്ടത് രാഹുലാണ്. സാഹചര്യങ്ങള്‍ പരിശോധിച്ചു മാത്രമേ കൂടുതല്‍ കടുത്ത നടപടികള്‍ വേണോ എന്നു തീരുമാനിക്കാന്‍ കഴിയൂ. അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ അപ്പോള്‍ ആലോചിക്കാം. ഇപ്പോഴത്തെ വിവാദങ്ങളില്‍ പാര്‍ട്ടിക്കു താല്‍പര്യമില്ല. സസ്‌പെന്‍ഡ് ചെയ്ത ആള്‍ ഒളിവിലാണോ അല്ലയോ എന്നു ഞങ്ങള്‍ ചിന്തിക്കേണ്ട കാര്യമില്ല.
- Also Read ‘സുഹൃത്തു വഴി ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചു; കഴിച്ചെന്ന് രാഹുൽ വിഡിയോ കോളിൽ ഉറപ്പിച്ചു, ഗുരുതര രക്തസ്രാവമുണ്ടായി’
സസ്‌പെന്‍ഷനിലായതിനാല്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ രാഹുലിനു കഴിയില്ല. പാര്‍ട്ടിയില്‍ അന്തിമതീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റാണ്. അതിനു മുകളില്‍ തീരുമാനം വരേണ്ടത് ഹൈക്കമാന്‍ഡില്‍നിന്നാണ്. അവരും ഇപ്പോഴത്തെ നടപടി അംഗീകരിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പരാതി കിട്ടിയാല്‍ ഉടന്‍ നടപടി എടുക്കേണ്ടതിനു പകരം നീട്ടിക്കൊണ്ടുപോകുകയാണ്. ഇതുകൊണ്ടൊന്നും സ്വര്‍ണം കട്ട വിഷയം ഞങ്ങള്‍ വെറുതേവിടില്ലെന്നും മുരളീധരന്‍ പറഞ്ഞു. യുവതിയില്‍നിന്ന് ഒരു തരത്തിലുള്ള പരാതിയും കോണ്‍ഗ്രസിനു ലഭിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
എല്ലാ തിരഞ്ഞെടുപ്പിനു മുന്‍പും ഇതുപോലെയുള്ള കേസുകള്‍ വരുമെന്നും രാഹുലിനെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇനി കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയെന്നും നാറിയവനെ ചുമന്നാല്‍, ചുമന്നവനും നാറുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രാഹുല്‍ പരാതിക്കാരിയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു. പിആര്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ തന്നെ ആക്രമിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടിട്ടാണ് കോണ്‍ഗ്രസ് നടപടി എടുത്തത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിട്ടും നിയമസഭയിലെത്തി പാര്‍ട്ടിയെ വെല്ലുവിളിച്ചു. വലിയ രാഷ്ട്രീയഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരന്‍ സ്വയം അത് ഇല്ലാതാക്കിയെന്നും ഒരിക്കലും രാഷ്ട്രീയത്തിലേക്കു തിരിച്ചുവരാന്‍ പറ്റാത്ത അവസ്ഥയിലേക്കു രാഹുല്‍ മാറിയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കെ.സുധാകരന്‍ ഇടയ്ക്കിടെ വാക്കുമാറ്റുന്ന ആളായതുകൊണ്ടാണ് രാഹുലിനെ അനുകൂലിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
- Also Read ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്ന് യുവതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ കേസ്
മുന്‍പ് എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വര്‍ണ കവര്‍ച്ചക്കേസില്‍ രണ്ട് മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റിലായി ജയിലില്‍ കിടന്നിട്ടും ഒരു നടപടിയും എടുക്കാന്‍ സിപിഎം തയാറായില്ലെന്നും എന്നാല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. രാഹുലിന് കോണ്‍ഗ്രസ് ഒരു പിന്തുണയും നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
- Also Read ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
രാഹുലിനെതിരായ പരാതി അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെയെന്നും പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ.തങ്കപ്പന്‍ പ്രതികരിച്ചു. പരാതി വന്ന സമയത്തില്‍ സംശയമുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇത് വരേ പരാതിക്കാരി എവിടെ ആയിരുന്നു. 3 മാസം എന്ത് കൊണ്ടു പരാതി നല്‍കിയില്ല? പരാതിക്ക് പിന്നില്‍ ശബരിമല സ്വര്‍ണ മോഷണം മറയ്ക്കാനുള്ള നീക്കമാണെന്നും തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധത മറക്കാനുള്ള നീക്കമാണെന്നും തങ്കപ്പന്‍ ആരോപിച്ചു.
അതേസമയം, രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കുന്നത് അവരുടെ സംസ്‌കാരം അനുസരിച്ചാണെന്നും അന്തസും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ രാജിവയ്ക്കണമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. രാഹുലിന് ഇത് രണ്ടുമില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് എംഎല്‍എ രാജിവയ്ക്കാത്തതിനെ കുറിച്ച് തനിക്ക് വിശദമായി അറിയില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. English Summary:
Rahul Mamkootathil faces criticism: The Congress party leaders react strongly, emphasizing that Rahul will not receive party protection and must take responsibility. The situation has sparked debate and raised questions about the timing of the complaint, with some suggesting ulterior motives. |