തിരുവനന്തപുരം/ചെന്നൈ∙ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- Also Read ‘സുഹൃത്തു വഴി ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചു; കഴിച്ചെന്ന് രാഹുൽ വിഡിയോ കോളിൽ ഉറപ്പിച്ചു, ഗുരുതര രക്തസ്രാവമുണ്ടായി’
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 27 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.4 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകളുണ്ടാകും. കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
- Also Read ശബരിമലയിൽ വഴിപാടിനുള്ള തേൻ ആസിഡ് കന്നാസിൽ; കരാറുകാരന് നോട്ടിസ്, ഗുരുതര വീഴ്ചയെന്ന് ദേവസ്വം വിജിലൻസ്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ഇന്നു മുതൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ള പുതുക്കോട്ട, തഞ്ചാവൂർ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാമനാഥപുരം, ശിവഗംഗ, തിരുച്ചിറപ്പള്ളി, അരിയലൂർ, മയിലാടുതുറ ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പെട്ട്, വെല്ലൂർ, തിരുവണ്ണാമലൈ തുടങ്ങിയ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപെട്ട്, തിരുവള്ളൂർ ജില്ലകളിൽ 30നും ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. ചെന്നൈയിലും സമീപ ജില്ലകളിലും 2 ദിവസങ്ങളിലും കനത്ത മഴയാണു പ്രതീക്ഷിക്കുന്നത്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ ലഭിക്കും. കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25–26 ഡിഗ്രിയുമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. English Summary:
Ditwa Cyclone : Cyclone DitWa has intensified over the Bay of Bengal, with the IMD forecasting its approach towards the coasts of Tamil Nadu and Andhra Pradesh. Consequently, heavy rainfall alerts are in place for Tamil Nadu, while Kerala is expected to receive moderate rain with isolated heavy spells. |