ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ ബസിലെ സ്ഫോടനവും മെക്കാനിക്കിന്റെ മരണവും ക്യാംപസിനു ഞെട്ടലായി. കോളജ് വിട്ട് വിദ്യാർഥികൾ പോയ ശേഷമായിരുന്നു ബസിന്റെ ടർബോ ചാർജർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ബസിന്റെ ചില്ലുപൊട്ടി ചീളുകളും ദൂരേക്കു തെറിച്ചുവീണു. വൻതോതിൽ പുകയും ഉയർന്നു.
- Also Read ശബരിമലയിൽ വഴിപാടിനുള്ള തേൻ ആസിഡ് കന്നാസിൽ; കരാറുകാരന് നോട്ടിസ്, ഗുരുതര വീഴ്ചയെന്ന് ദേവസ്വം വിജിലൻസ്
കോളജ് ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ചങ്ങനാശേരി ചിത്ര വർക്‌ഷോപ്പിലെ ജീവനക്കാരനായ ചങ്ങനാശേരി മാമ്മൂട് വെളിയം കട്ടത്തറ കുഞ്ഞുമോനാണ് (60) മരിച്ചത്. ഇന്നലെ വൈകിട്ട് 6.45ന് ക്യാംപസിലായിരുന്നു സംഭവം. ഡ്രൈവർ പേരിശ്ശേരി സ്വദേശി സജീന്ദ്രനും ബസിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പുറത്തേക്കു ചാടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. എൻജിന്റെ ശേഷി കൂട്ടുന്ന ടർബോ ചാർജർ മാറ്റി സ്ഥാപിച്ച ശേഷം സ്റ്റാർട്ടാക്കിയ ഉടൻ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. സ്ഫോടനശബ്ദം കേട്ട് സമീപത്തെ ഫയർ സ്റ്റേഷനിലെ ജീവനക്കാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.
- Also Read ‘സുഹൃത്തു വഴി ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചു; കഴിച്ചെന്ന് രാഹുൽ വിഡിയോ കോളിൽ ഉറപ്പിച്ചു, ഗുരുതര രക്തസ്രാവമുണ്ടായി’
കുഞ്ഞുമോനെ ഫയർഫോഴ്സ് വാഹനത്തിലാണ് താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഗുരുതരാവസ്ഥയിലായ കുഞ്ഞുമോനു സിപിആർ നൽകിയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. സ്ഥിതി ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിൽനിന്ന് ആംബുലൻസിൽ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലക്കു മാറ്റി. കല്ലിശേരിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
കോളജിലെ ഓഡിറ്റോറിയത്തിനു സമീപം ഇട്ടാണു ബസ് നന്നാക്കിയിരുന്നത്. സെക്യൂരിറ്റി ജീവനക്കാർ ഏതാനും മീറ്റർ അകലെ ഗേറ്റിനു സമീപത്തു നിന്നിരുന്നു. സ്ഫോടനത്തിൽ ബസിന്റെ ഭാഗങ്ങൾ തെറിച്ചു ഗേറ്റിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്കു വീണ് കാറിന്റെ ചില്ലും മുകൾഭാഗവും തകർന്നു.
പൊട്ടിത്തെറിയുണ്ടായ ബസിൽനിന്ന്, രണ്ടു ദിവസം മുൻപ് വിദ്യാർഥികളുമായി പോകവേ കുറ്റൂരിൽ വച്ച് പുക ഉയർന്നിരുന്നു. വിദ്യാർഥികളെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടശേഷം ബസ് കോളജിൽ എത്തിച്ച് ചങ്ങനാശേരിയിലെ വർക്‌ഷോപ്പിൽ നിന്ന് ജീവനക്കാരെ വരുത്തി പരിശോധിച്ചു. ടർബോ ചാർജറിന് തകരാർ കണ്ടതിനെ തുടർന്ന് അഴിച്ചു കൊണ്ടുപോയി നന്നാക്കി ഇന്നലെ തിരികെ കൊണ്ടുവന്ന് ഘടിപ്പിച്ച് സ്റ്റാർട്ട് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. English Summary:
Bus Explosion: A mechanic tragically died in an explosion while repairing a bus at IHRD Engineering College. The incident occurred when a turbocharger exploded, causing significant damage and prompting a swift response from emergency services. |