ന്യൂഡൽഹി∙ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്. ശ്രമം പരാജയപ്പെടുത്തിയെന്നും, നാശനഷ്ടങ്ങളുണ്ടായില്ലെന്നും സേന വ്യക്തമാക്കി.
- Also Read ‘പരമാധികാരത്തിന്മേലുള്ള കടന്നാക്രമണം’: പാക്ക് വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നൽകുമെന്ന് താലിബാൻ
ഡ്രോൺ ആക്രമണമാണ് പാക്കിസ്ഥാൻ നടത്തിയത്. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികർക്ക് അവാർഡുകൾ നൽകുന്നതിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഹൽഗാമിലെ ഭീകരാക്രമണത്തിനു മറുപടിയായി മേയ് 6, 7 തീയതികളിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകര–സൈനിക കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. ഇതിനു മറുപടിയായാണ് ഉറിയിലെ വൈദ്യുതി നിലയവും ജനവാസ കേന്ദ്രങ്ങളും പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നപ്പോൾ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി.
- Also Read ഫ്രാൻസുമായി ചേർന്ന് ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ, കരാർ ഒപ്പുവച്ചു; ഹാമർ മിസൈലുകൾ റഫാൽ വിമാനങ്ങളിൽ ഘടിപ്പിക്കും
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
- വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
Pakistan Targeted Uri Hydroelectric Plant After Operation Sindoor: Pakistan targeted the Uri hydroelectric plant following India\“s Operation Sindoor. CISF successfully thwarted the attack, preventing any damage and safeguarding civilians. |