search

‘കേരള’യിൽ നിന്നും കേരളത്തിലേക്ക്; പുതിയമാറ്റങ്ങൾ കേന്ദ്രത്തിൽ നിന്നുമുള്ള അറിയിപ്പിന് ശേഷം

deltin33 Yesterday 22:36 views 49
  



തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിനു പകരം ‘കേരളം’ എന്നാക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള അറിയിപ്പു ലഭിച്ച ശേഷം തുടര്‍നടപടികളിലേക്കു കടക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ‘കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്’ പോലെയുള്ള സ്ഥാപനങ്ങളുടെയും മറ്റും പേരുകള്‍ മാറുന്നതു സംബന്ധിച്ചും ‘കേരള സര്‍ക്കാര്‍\“ എന്നത് ഏതു തരത്തിലാകും എന്നതിനെക്കുറിച്ചുമാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കേരളം എന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന ഇടങ്ങളിലെല്ലാം കേരളം എന്നാകുമെന്നും ‘കേരള സര്‍ക്കാര്‍’ പോലെ ചേര്‍ത്തു വായിക്കുന്ന ഇടങ്ങളില്‍ മാറ്റമില്ലാതെ തുടരുമെന്നും മുന്‍ ചീഫ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരാന്‍ കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ അടുത്ത സര്‍ക്കാരിന്റെ കാലത്താവും ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുക.  
What you should read next

  • Live ‘കേരള’ അല്ല ‘കേരളം’; പേരുമാറ്റാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Latest News
      

         
    •   
         
    •   
        
       


കേരളത്തിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പരിഗണിച്ചത്. തുടര്‍ന്ന് മന്ത്രി അമിത് ഷായുടെ അംഗീകാരത്തോടെ മന്ത്രിസഭയുടെ കരട് കുറിപ്പ് നിയമകാര്യ വകുപ്പിനും നിയമനിര്‍മ്മാണ വകുപ്പിനും നിയമ-നീതി മന്ത്രാലയത്തിനും അവരുടെ അഭിപ്രായങ്ങള്‍ക്കായി വിതരണം ചെയ്തു. ‘കേരളം’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശത്തോട് നിയമകാര്യ വകുപ്പും നിയമനിര്‍മ്മാണ വകുപ്പും യോജിപ്പ് അറിയിച്ചതോടെയാണ് മന്ത്രിസഭ അംഗീകരിച്ചത്.  

2024 ജൂണ്‍ 24നാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം പേരു മാറ്റം സംബന്ധിച്ച് ഐകകണേ്ഠ്യന പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനു നല്‍കിയത്. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ ‘കേരളം’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ‘കേരളം’ എന്നാക്കി ഭേദഗതി വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനാണ് കേന്ദ്രമന്ത്രിസഭാ യോഗം ഇന്നലെ അംഗീകാരം നല്‍കിയത്. ഇനിയും ഏറെ നടപടിക്രമങ്ങള്‍ ബാക്കിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമസഭ ഐകകണേ്ഠ്യന പ്രമേയം പാസാക്കി നല്‍കിയ നിലയ്ക്ക് വീണ്ടും കേരള നിയമസഭയുടെ അംഗീകാരത്തിന്റെ ആവശ്യം വരില്ലെന്നാണ് നിയമസഭാ വൃത്തങ്ങള്‍ പറയുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 3 പ്രകാരം, നിലവിലുള്ള സംസ്ഥാനങ്ങളുടെ പേര് മാറ്റാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. എന്നാല്‍ അത്തരം ബില്ലുകള്‍ രാഷ്ട്രപതിയുടെ ശുപാര്‍ശയില്ലാതെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കരുതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പേരു മാറ്റുന്നതിനുള്ള \“കേരള (ഓള്‍ട്ടറേഷന്‍ ഓഫ് നെയിം) 1 ബില്‍, 2026\“ രാഷ്ട്രപതി ആദ്യം സംസ്ഥാന നിയമസഭയ്ക്ക് റഫര്‍ ചെയ്യുന്നതാണ് നടപടിക്രമമെന്നാണു സൂചന. സംസ്ഥാനത്തിന്റെ അതിര്‍ത്തി, പേര്, വിസ്തൃതി തുടങ്ങിയവയെ ബാധിക്കുന്നതിനാലാണ് ബില്‍ പാര്‍ലമെന്റില്‍ എത്തുന്നതിനു മുന്‍പു ബന്ധപ്പെട്ട് നിയമസഭയുടെ അഭിപ്രായം തേടുന്നത്.
What you should read next

  • ‘എയിംസ് വേണമെന്ന ആവശ്യം നിസാരമല്ല\“: കേന്ദ്ര സർക്കാർ പ്രതിനിധി ഹാജരാകണമെന്ന് ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       


നിയമസഭയുടെ അഭിപ്രായം ലഭിച്ച ശേഷം രാഷ്ട്രപതിയുടെ ശുപാര്‍ശയോടെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇത് പാസാക്കിയതിനു ശേഷമാകും  നിയമം പ്രാബല്യത്തിലാകുന്ന തീയതി വിജ്ഞാപനം ചെയ്യുക. അതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റം സംബന്ധിച്ച ഭരണപരമായ നടപടിക്രമങ്ങളിലേക്കു കടക്കും. ഇതോടെ രാജ്യത്തിനകത്തും പുറത്തും ഔദ്യോഗിക രേഖകളിലടക്കം സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നായി മാറും. ഭരണഘടനയുടെ 8-ാം പട്ടികയിലെ 22 ഔദ്യോഗിക ഭാഷകളിലും സംസ്ഥാനം ‘കേരളം’ എന്നറിയപ്പെടും. സംസ്ഥാനത്തിന്റെ സീല്‍, ലോഗോ, ലെറ്റര്‍ പാഡ്, ഔദ്യോഗിക ബോര്‍ഡുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലെല്ലാം ‘കേരളം’ എന്നായി മാറുകയും ചെയ്യും. പേരു മാറുന്നതോടെ പഴയ രേഖകള്‍ അസാധുവാകില്ല. ഇവ ഉടനെ പുതുക്കേണ്ട ആവശ്യമില്ല. സര്‍ക്കാര്‍ രേഖകള്‍, നിയമ രേഖകള്‍, പാസ്‌പോര്‍ട്ട്, രാജ്യാന്തര തലത്തില്‍ പ്രയോഗിക്കുന്ന പേരുകള്‍, മാപ്പുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയിലെല്ലാം താമസിയാതെ ‘കേരളം’ എന്നതു ‘കേരളം’ ആകും. വിദേശ രാജ്യങ്ങളുമായോ രാജ്യാന്തര ഏജന്‍സികളുമായോ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടിട്ടുള്ള കരാറുകളിലും പേരുമാറ്റം ആവശ്യമായി വരും.
What you should read next

  • പ്രേതങ്ങളെ പേടിച്ച പിണറായി, നവ്യയുടെ ‘അങ്കിൾ’... ഇന്റർവ്യൂ തന്ത്രം മുൻപും; മോദി, ട്രംപ്, നെതന്യാഹു, പുട്ടിൻ... ഇവർക്കും വേണോ ‘സിനിമാറ്റിക്’ സഹായം? News +
      

         
    •   
         
    •   
        
       
ADVERTISEMENT Go AD-FREE

ഹൈക്കോടതിയില്‍ കേരള മാറില്ല

കേരള ഹൈക്കോടതി എന്ന പേര് തുടരും. ഹൈക്കോടതികളുടെ പേരു മാറ്റാന്‍ നിലവില്‍ നിയമമില്ല. 1996ല്‍ മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കിയപ്പോള്‍, ഹൈക്കോടതിയുടെ പേരിലും ഈ മാറ്റം വേണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബോംബെ, ഒറീസ, ഗൗഹത്തി, കല്‍ക്കട്ട ഹൈക്കോടതികളുടെ പേരു മാറ്റവും കേന്ദ്രം പരിഗണിച്ചു. 2016ല്‍ ഹൈക്കോടതികളുടെ പേരു മാറ്റത്തിനുള്ള ബില്‍ കേന്ദ്രം കൊണ്ടുവന്നു. എന്നാല്‍, കോടതിയുടെ പേരില്‍ ചെന്നൈ വേണ്ട, തമിഴ്‌നാട് എന്നു മതിയെന്നു പിന്നീട് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനോട് മദ്രാസ് ഹൈക്കോടതി വിയോജിച്ചു. പേരുമാറ്റത്തെ മഹാരാഷ്ട്ര, ഗോവ, ഒഡീഷ, അസം സര്‍ക്കാരുകളും ബന്ധപ്പെട്ട ഹൈക്കോടതികളും അനുകൂലിച്ചു. കൊല്‍ക്കത്ത എന്നു മാറ്റുന്നതിനെ ബംഗാള്‍ സര്‍ക്കാരും കല്‍ക്കട്ട ഹൈക്കോടതിയും എതിര്‍ത്തു. 16ാം ലോക്‌സഭയുടെ കാലാവധി അവസാനിച്ചതോടെ ബില്‍ ലാപ്‌സായി. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ‘കേരള’യിൽ നിന്നും കേരളത്തിലേക്ക്; പുതിയമാറ്റങ്ങൾ കേന്ദ്രത്തിൽ നിന്നുമുള്ള അറിയിപ്പിന് ശേഷം Latest News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   അനിൽ അംബാനിയുടെ മുംബൈയിലെ വീട് കണ്ടുകെട്ടി ഇ.ഡി; 3,716 കോടി രൂപ വിലമതിക്കുന്ന കെട്ടിടം Latest News
      

         
    •   
         
    •   
        
       

  • 36 MINUTES AGO   ‘ദ് കേരള സ്റ്റോറി 2’; ഹൈക്കോടതി കാണുന്നതിൽ നിർമാതാവിന് എതിർപ്പ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kerala Name Change to Keralam: Kerala state to change its name to \“Keralam\“ after central government approval. The process involves constitutional amendments and administrative procedures to update official documents, seals, logos, and agreements.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
476821